121

Powered By Blogger

Wednesday, 10 December 2014

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌; സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി











Story Dated: Wednesday, December 10, 2014 01:58


മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തു കേസിലെ അട്ടിമറി സാധ്യത കണക്കിലെടുത്ത്‌ ഡി.ആര്‍.ഐക്കും കസ്‌റ്റംസ്‌ ഇന്റലിജന്‍സിനും പുറമെ സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി. കേസില്‍ വിമാനത്തവള അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ കൂടി ഉള്‍പ്പെട്ടതായി മൊഴിയുള്ളതിനാല്‍ കേസ്‌ അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു സി.ബി.ഐ കൊച്ചി യൂണിറ്റ്‌ അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്‌. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ ഡി.ആര്‍.ഐ ഉദ്യോഗസ്‌ഥരില്‍ നിന്നു ശേഖരിച്ച സി.ബി.ഐ അന്വേഷണത്തിന്റെ പ്രഥമിക ഘട്ടംമാത്രമാണു കഴിഞ്ഞതെന്നും വ്യക്‌തമാക്കി.


കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന പത്തുകിലോയുടെ ചരിത്ര സ്വര്‍ണവേട്ടയില്‍ വിമാനത്തവളത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ നിജസ്‌ഥിതി സി.ബി.ഐ അന്വേഷിക്കും. അതോടൊപ്പം കേസില്‍ പിടിയിലായ രണ്ടു യാത്രക്കാര്‍ക്കു പുറമെ എയര്‍പോര്‍ട്ട്‌ അഥോറിട്ടി ഹൗസ്‌ കീപ്പിംഗ്‌ സീനിയര്‍ സൂപ്രണ്ട്‌ പാലക്കാട്‌ സ്വദേശി കെ.പി.പ്രകാശിനും താല്‍ക്കാലിക ശുചീകരണ ജീവനക്കാരന്‍ കെ.പി പ്രകാശനും നേരത്തെ നടത്തിയ സ്വര്‍ണക്കടത്തുകളെ കുറിച്ചുള്ള വിവരങ്ങളും തുടര്‍ ദിവസങ്ങള്‍ അന്വേഷണം ആരംഭിക്കും.


കേസുമായി ബന്ധപ്പെട്ടു അടുത്തദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രകാശിന്റെ വീടും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും സി.ബി.ഐ പരിശോധന നടത്തും. ഡി.ആര്‍.ഐ സംഘം നേരത്തെ തന്നെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പ്രകാശിനോടൊപ്പം സഹായിയായി പ്രവര്‍ത്തിച്ച ശുചീകരണ കരാര്‍ കമ്പനിയുടെ ബ്രാഞ്ച്‌ മാനേജര്‍ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി മനോജും അറസ്‌റ്റിലായിട്ടുണ്ട്‌. അറസ്‌റ്റിലായ ഇരുവരും റിമാന്‍ഡിലാണിപ്പോള്‍.


അതേസമയം പ്രകാശ്‌ അറസ്‌റ്റിലായതോടെ ഇയാളെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. ഏറെക്കാലമായി എയര്‍പോര്‍ട്ട്‌ അഥോറിറ്റി ജീവനക്കാരനായ പ്രകാശ്‌ പത്തു വര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. ഇവിടെ വച്ചാണ്‌ കഴിഞ്ഞദിവസം സ്വര്‍ണവുമായി പിടിയിലായ തിരുവനന്തപുരം സ്വദേശിനി സുഷാ സുധാകരുമായി ബന്ധം സ്‌ഥാപിക്കുന്നത്‌. കേസില്‍ കരിപ്പൂരിലെ ഉദ്യോഗസ്‌ഥര്‍ക്കു കൂടിപങ്കുള്ളതായി തെളിഞ്ഞതിനാല്‍ ഉദ്യോഗസ്‌ഥരുമായി അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരുമായി അടുപ്പമുള്ള ഡി.ആര്‍.ഐയും കസ്‌റ്റംസ്‌ ഇന്റലിജന്‍സിന്റേയും അന്വേഷണത്തില്‍ അപാകതയുണ്ടോയെന്നും സി.ബി.ഐ പരിശോധിക്കും. മൂന്നുദിവസത്തിനു ശേഷം മാത്രമെ കേസുമായി ബന്ധപ്പെട്ട വ്യക്‌തമാ ചിത്രം വ്യക്‌തമാകൂവെന്നു സി.ബി.ഐ വ്യക്‌തമാക്കി.










from kerala news edited

via IFTTT