121

Powered By Blogger

Wednesday, 10 December 2014

സരിതാ ദേവി ഏഷ്യന്‍ ഗെയിംസ്‌ വെങ്കല മെഡല്‍ സ്വീകരിച്ചു









Story Dated: Wednesday, December 10, 2014 08:16



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിംഗ്‌ താരം സരിതാ ദേവി ഏഷ്യന്‍ ഗെയിംസ്‌ വെങ്കല മെഡല്‍ സ്വീകരിച്ചു. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജീവ്‌ മേഹ്‌ത്തയില്‍ നിന്നാണ്‌ സരിതാ ദേവി മെഡല്‍ ഏറ്റുവാങ്ങിയത്‌.


ഒക്‌ടോബറില്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സരിതാ ദേവി മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച്‌ പോഡിയത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌ വിവാദമായിരുന്നു. 57-60 കിലോഗ്രാം ലൈറ്റ്‌ വെയ്‌റ്റ് വിഭാഗത്തില്‍ സെമിയില്‍ പക്ഷപാതപരമായ തീരുമാനമെടുത്തു എന്നാരോപിച്ചാണ്‌ സരിത മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്‌. ഇതേതുടര്‍ന്ന്‌ സരിതാ ദേവിക്കെതിരെ അന്താരാഷ്‌ട്ര ബോക്‌സിംഗ്‌ അസോസിയേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.










from kerala news edited

via IFTTT