121

Powered By Blogger

Wednesday 10 December 2014

മകന്റെ അടിയേറ്റ്‌ മധ്യവയസ്‌കന്‍ മരിച്ചു











Story Dated: Wednesday, December 10, 2014 04:23


mangalam malayalam online newspaper

മാനന്തവാടി: മദ്യഹലരിയിലായിരുന്ന ആദിവാസി യുവാവ്‌ പിതാവിനെ അടിച്ചുകൊന്നു. പനമരം ഗ്രാമപഞ്ചായത്തിലെ വേങ്ങരക്കുന്ന്‌ കോളനിയിലെ കുളിയനാ(45)ണ്‌ മരിച്ചത്‌. സംഭവുമായി ബന്ധപ്പെട്ട്‌ മകന്‍ കണ്ണനെ(22) പനമരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.കഴിഞ്ഞ ദിവസം വൈകിട്ട്‌ ആറു മണിയോടെ സംഭവം. മദ്യലഹരിയിലായിരുന്ന ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന്‌ കണ്ണന്‍ വടികൊണ്ട്‌ കുളിയനെ അടിക്കുകയായിരുന്നു. രണ്ട്‌ മണിക്കൂറോളം രക്‌തം വാര്‍ന്ന നിലയില്‍ ഇയാള്‍ കോളനിയിലെ വീട്ടില്‍ കിടക്കുകയായിരുന്നു. പിന്നീട്‌ കോളനിവാസികള്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുന്നതിനിടെയാണ്‌ മരിച്ചത്‌. കണ്ണനെ കോളനിയില്‍ നിന്നു തന്നെ പോലീസ്‌ പിടികൂടി. എട്ട്‌ മക്കളില്‍ മൂത്തയാളാണ്‌ കണ്ണന്‍. മീനങ്ങാടി സി ഐ, പി എന്‍ സജീവിനാണ്‌ അന്വേഷണ ചുമതല. മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ല ാസ്‌ (2) കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT