121

Powered By Blogger

Wednesday, 10 December 2014

മാവോയിസത്തില്‍ ശുദ്ധാംശമുണ്ട്; കൊല്ലും കൊലയും പാടില്ല -സുരേഷ് ഗോപി







തൊടുപുഴ: മാവോയിസത്തില്‍ ജനത്തിനുവേണ്ടിയുള്ള സമരത്തിന്റെ ശുദ്ധാംശമുണ്ടെന്നും എന്നാല്‍, കൊല്ലും കൊലയും അക്രമവുമില്ലാത്ത മാവോയിസമാണ് നമുക്കാവശ്യമെന്നും നടന്‍ സുരേഷ് ഗോപി. മുട്ടത്ത് സ്വകാര്യ സ്‌കൂളില്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ വേദനയകറ്റുന്നതിന് ഏറ്റവും ഉന്നതമായ സമരമാര്‍ഗമാണ് മാവോയിസം. യഥാര്‍ഥ കമ്മ്യൂണിസത്തിന്റെ തുടക്കം അവിടെനിന്നാണ്. സ്വാതന്ത്ര്യസമരത്തിനുശേഷം ജനകീയസമരങ്ങള്‍ ഉണ്ടായിട്ടില്ല. തിരുവനന്തപുരത്തെ നില്പുസമരത്തെ അനുകൂലിച്ച് കേരളത്തിലെ സ്‌കൂള്‍ക്കുട്ടികളാകെ അങ്ങോട്ട് മാര്‍ച്ച് ചെയ്യണം. തിരുവനന്തപുരം നഗരം സ്തംഭിക്കണം. എങ്കില്‍ താനും കുടുംബവും കുട്ടികളും അവര്‍ക്കൊപ്പമുണ്ടാകും -സുരേഷ് ഗോപി പറഞ്ഞു.











from kerala news edited

via IFTTT