121

Powered By Blogger

Wednesday, 10 December 2014

കലയുള്ളടത്ത്‌ കലാപം ഉണ്ടാകില്ല: മാമ്മുക്കോയ











Story Dated: Thursday, December 11, 2014 02:51


തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന കലോത്സവത്തിന്റെ സ്‌റ്റേജ്‌ ഇതര മത്സരം ഉദ്‌ഘാടനം ചെയ്‌്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം മനസ്സിലാക്കി കലയോടെയുള്ള വിദ്യാഭ്യാസമായിരിക്കണം നേടേണ്ടത്‌. ക്യാ്‌മ്പസില്‍ കലാപ കലോത്സവത്തിലേക്ക്‌ പോകരുത്‌. കലയുെ സ്‌പോര്‍ട്‌സും നമുക്ക്‌ ദൈവം ത്‌ന്നിട്ടുള്ളതാണ്‌ അത്‌ പ്രോത്സാഹിപ്പിക്കണം.ഡിഗ്രിയുള്ള മണ്ടന്മാര്‍ നമ്മുടെ രാജ്യത്ത്‌ ധാരാളമുണ്ട്‌. ടെററിസത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുണ്ട്‌. അവരെല്ലാം ദീര്‍ഘമായ കാഴ്‌ചപ്പാടില്ലാത്തവരാണ്‌.


വര്‍ണ്മീയചിന്തകള്‍ക്കതീതമായി കലാകാരന്മാര്‍ പ്രവര്‍ത്തിക്കണം. ഏതെങ്കിലും തല്ലിപ്പൊളികള്‍ വിളിച്ചുതരുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കരുത്‌. എല്ലാം നമ്മള്‍ സ്വയം പഠിച്ച്‌ മനസ്സിലാക്കി ജീവിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.വി.സി കെ. രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. വിദൂര വിദ്യാഭ്യാസ വിഭ്‌ാഗം ഡയറക്‌ടര്‍ മുഹമ്മദുണ്ണി എ്‌ന്ന മുസ്‌തഫ, സിന്റിക്കേറ്റംഗങ്ങളായ കെ.എം നസീര്‍, വി.പി അബ്‌ദുള്‍ ഹമീദ്‌, പി.എം നിയാസ്‌, സി.ജെ ഡേവിഡ്‌ പ്രസംഗിച്ചു.










from kerala news edited

via IFTTT