Story Dated: Thursday, December 11, 2014 02:51
നിലമ്പൂര്‍: നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്‌പവല്ലി രാജിവെച്ചു. പാര്‍ട്ടിയിലെ മുന്‍ ധാരണയനുസരിച്ചാണ് രാജിയെന്ന് പുഷ്‌പവല്ലി മാധ്യമങ്ങളോട് പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ രാജി അദ്ദേഹം ജില്ലാ അധികൃതര്‍ക്ക് നല്‍കും. അടുത്ത ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്‌ഥിരസമിതി ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി വര്‍ണ്മീസ് നടപടിക്രമങ്ങള്‍ക്ക് ശേഷ് ചുമതലയേല്‍ക്കും.2010ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തേക്ക് പുഷ്‌പവല്ലിയുടേയും ഷേര്‍ളിയുടേയും പേരുകള്‍ വന്നപ്പോള്‍ സമവായമെന്ന നിലയില്‍ ആദ്യത്തെ രണ്ടുവര്‍ഷം ഒരാളും പിന്നീടുള്ള മൂന്ന് വര്‍ഷം രണ്ടാമത്തെയാളും പ്രസിഡന്റായി ഇരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
അതനുസരിച്ച് ആദ്യം വന്ന ഷേര്‍ളി വര്‍ഗീസ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവെക്കാതിരുന്നതിനെ തുടര്‍ന്നു പാര്‍ട്ടിയില്‍ ചര്‍ച്ച വന്നതിനു ശേഷമാണ് പുഷ്‌പവല്ലി പ്രസിഡന്റായത്. എന്നാല്‍ അവസാനത്തെ ഒരു വര്‍ഷം ഷേര്‍ളി വര്‍ഗീസിനു തന്നെ നല്‍കണമെന്ന് വ്യവസ്‌ഥ വെച്ചിരുന്നു. അതനുസരിച്ചാണ് ഇപ്പോള്‍ പുഷ്‌പവല്ലി രാജിവെച്ച് ഷേര്‍ളിക്ക് പ്രസിഡന്റാകാന്‍ അവസരമൊരുക്കിയത്.താത്‌കാലികമായി ബ്ലോക്കിന്റെ വൈസ് പ്രസിഡന്റ് സി.എച്ച്.ഇഖ്‌ബാല്‍ പ്രസിഡന്റിന്റെ ചുമതലയേല്‍ക്കും. നടപടിക്രമങ്ങള്‍ക്ക് ശേഷം ഷേര്‍ളി വര്‍ഗീസ് പ്രസിഡന്റാകും.
from kerala news edited
via IFTTT