121

Powered By Blogger

Wednesday, 10 December 2014

ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി ചെന്നൈ; ആദ്യ സെമി കൊച്ചിയില്‍









Story Dated: Wednesday, December 10, 2014 07:30



mangalam malayalam online newspaper

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. രണ്ടാം സ്‌ഥാനത്തുള്ള പുനെ എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതാണ്‌ സെമിയില്‍ അയല്‍ക്കാരുടെ പോരാട്ടത്തിന്‌ വഴിയൊരുക്കിയത്‌്. ആദ്യ സെമി ശനിയാഴ്‌ച കൊച്ചിയില്‍ നടക്കും.


പോയിന്റ്‌ നിലയില്‍ 23 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്‌ ചെന്നൈയിന്‍. ഗോവയ്‌ക്ക് 22ഉം ബ്ലാസ്‌റ്റേഴ്‌സിനും കൊല്‍ക്കത്തയ്‌ക്കും 19 പോയിന്റും വീതമാണുള്ളത്‌. ഗോവയില്‍ നടക്കുന്ന രണ്ടാം സെമിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എഫ്‌സി ഗോവയെ നേരിടും. ഫൈനല്‍ മത്സരം 20ന്‌ നടക്കും.










from kerala news edited

via IFTTT