Story Dated: Wednesday, December 10, 2014 08:29
പാരീസ്: അല്‍ ഖൊയ്ദയുടെ ഏകാന്ത തടവിലായിരുന്ന ഫ്രഞ്ച് പൗരനെ മോചിപ്പിച്ചു. സെര്‍ജി ലാസെറവിനാണ് മൂന്ന് വര്‍ഷത്തിനുശേഷം മോചനം ലഭിച്ചത്. വിദേശത്ത് ബന്ധിയാക്കപ്പെട്ട ഫ്രഞ്ച് പൗരന്മാരില്‍ അവസാനത്തെയാളാണ് ലാസെറിക്. 51 കാരനായ ഇയാളെ 2011ല്‍ മറ്റൊരു ഫ്രഞ്ച് പൗരനായ വെര്‍ഡണൊപ്പം മാലിയില്‍ വെച്ചാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. വെര്‍ഡണെ വെടിയേറ്റ് മരിച്ച നിലയില്‍ പിന്നിട് കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് മഗ്‌റിബിലെ അല്‍ ഖൊയ്ദ രംഗത്ത് വന്നതോടെ ലാസെറികിന്റെ മോചനത്തിനായി ഫ്രഞ്ച് ഗവണ്‍മെന്റ് ശക്‌തമായ ഇടപെടല്‍ നടത്തി വരുകയായിരുന്നു.
മോചിതനായ ലാസെറവികിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം ഫ്രാന്‍സിലേക്ക് പുറപ്പെട്ടതായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലാസെറക്കിന്റെ മോചനത്തിനായി മാലി, നൈജര്‍ ഗവണ്‍മെന്റുകള്‍ ശക്‌തമായ ശ്രമം നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിയിലെ കിഡലില്‍ വെച്ചാണ് മോചനത്തിനുള്ള ശ്രമങ്ങള്‍ നടന്നത്. എന്നാല്‍ മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യം വ്യക്‌തമല്ല.
from kerala news edited
via IFTTT