121

Powered By Blogger

Wednesday, 10 December 2014

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കഥപറഞ്ഞ് ദുബായ് ചലച്ചിത്രമേളയ്ക്ക് തുടക്കം








സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ കഥപറഞ്ഞ് ദുബായ് ചലച്ചിത്രമേളയ്ക്ക് തുടക്കം


Posted on: 11 Dec 2014


ദുബായ്: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ദി തിയറി ഓഫ് എവരിതിങ്' ആദ്യദിനം പ്രദര്‍ശിപ്പിച്ചു.

മദീനത് ജുമൈറയില്‍ നടന്ന ചടങ്ങില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് മുഖ്യാതിഥിയായിരുന്നു.

ചലച്ചിത്രമേഖലയ്ക്ക് നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ബോളിവുഡ് ഗായിക ആശാ ബോസ്ലെയും ഈജിപ്ഷ്യന്‍ സിനിമാപ്രവര്‍ത്തകന്‍ നൂര്‍ അലി റാഷിദും ശൈഖ് മന്‍സൂറില്‍നിന്ന് ഏറ്റുവാങ്ങി.

ബുധനാഴ്ച വൈകിട്ട് റെഡ്കാര്‍പ്പറ്റോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ലോക സിനിമാമേഖലയില്‍നിന്നുള്ള പ്രമുഖരും അറബ് പ്രമുഖരുമൊക്കെ റെഡ് കാര്‍പ്പറ്റില്‍ അണിനിരന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അസാധാരണമായ ജീവിതകഥ അഭ്രപാളിയിലേക്ക് പകര്‍ത്തിയ ദ തിയറി ഓഫ് എവരിതിങ്ങിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജെയിംസ് മാര്‍ഷ് ആണ് സിനിമ സംവിധാനം ചെയ്തത്.

ഒരാഴ്ചത്തെ മേളയില്‍ 34 ഭാഷകളില്‍നിന്നുള്ള 118 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോക പ്രീമിയര്‍വിഭാഗത്തില്‍പ്പെടുന്ന 55 ചിത്രങ്ങളും ഇതിലുള്‍പ്പെടും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ അരങ്ങേറുന്ന ചലച്ചിത്രമേള ദുബായിലെ മദീനത് ജുമൈറ അരീന, മദീനത് തീയേറ്റര്‍, സൂക്ക് മദീനത് ജുമൈറ, വോക്‌സ് സിനിമാസ് എന്നിവിടങ്ങളിലായി നടക്കും .










from kerala news edited

via IFTTT