'ഒരു പക്കാ കഥൈ' എന്ന തമിഴ് ചിത്രത്തിന് ആദ്യ ക്ലാപ്പടിക്കുന്ന നടന്‍ ജയറാം |
കാളിദാസന് ആദ്യ ക്ലാപ്പടിച്ചത് അച്ഛന്‍ ജയറാം. കൂപ്പുകൈളോടെ പ്രാര്‍ഥന ചൊരിഞ്ഞ് അമ്മ പാര്‍വതിയും സഹോദരി മാളവികയും. കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഒരു പക്കാകഥൈയുടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായി.
അവന്‍ ഏഴാം വയസ്സില്‍ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇത്രയധികം ടെന്‍ഷനുണ്ടായിരുന്നില്ല ജയറാം പ്രതികരിച്ചു. ജയറാമിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
ബാലാജി തരണീതരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസന്റെ നായിക പുതുമുഖം മലയാളിയായ മേഘ ആകാശാണ്.
വിജയ് ടിവിയുടെ അവാര്‍ഡ് നിശയില്‍ കാളിദാസ് അവതരിപ്പിച്ച മിമിക്രി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വൈറലായിരുന്നു.
മകന്റെ സിനിമപ്രവേശനച്ചടങ്ങിനെ കുറിച്ചറിഞ്ഞപ്പോള്‍ കുടുംബസുഹൃത്തുകൂടിയായ കമല്‍ഹാസന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സ്വയം മുന്നോട്ടുവരികയായിരുന്നു. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ തന്റെ അതേപാതതന്നെയാണ് മകനും ലഭിച്ചതെന്നും ജയറാം പറഞ്ഞു.
2000ത്തില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം കൊച്ചുകൊച്ചുസന്തോഷങ്ങളിലൂടെയാണ് കാളിദാസ് അഭിനയരംഗത്തേക്കെത്തുന്നത്. 2003ല്‍ സിബിമലയില്‍ ഒരുക്കിയ എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.
from kerala news edited
via IFTTT