121

Powered By Blogger

Wednesday, 10 December 2014

ജിമ്മി ജോര്‍ജ് വോളി: എല്‍.എല്‍.എച്ചും എന്‍.എം.സിയും ഫൈനലില്‍








ജിമ്മി ജോര്‍ജ് വോളി: എല്‍.എല്‍.എച്ചും എന്‍.എം.സിയും ഫൈനലില്‍


Posted on: 11 Dec 2014


അബുദാബി: കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന 19ാം ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയും എല്‍.എല്‍.എച്ച്. ആസ്പത്രിയും ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് (26 24), (25 23), (25 20) നാഷണല്‍ ഡ്രില്ലിങ് കമ്പനിയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമി പോരാട്ടത്തില്‍ എല്‍.എല്‍.എച്ച്. ആസ്പത്രി ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് അഡ്‌നോക്ക് അബുദാബിയെ തോല്‍പ്പിച്ചു. സ്‌കോര്‍ (25 20) (25 18) (25 18).

ഫൈനല്‍ അബുദാബിയിലെ രണ്ട് പ്രമുഖ ആസ്പത്രികളുടെ ടീമുകള്‍ തമ്മിലാവുമ്പോള്‍ ആവേശപ്പോരാട്ടമാണ് അബുദാബിയിലെ വോളിബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫിന്റെ നേതൃത്വത്തിലാണ് എല്‍.എല്‍.എച്ച്. ആസ്പത്രി കളത്തിലിറങ്ങുക. കൂടെ ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ജെ റോം, രോഹിത് എന്നിവരും അണിനിരക്കും.

എന്‍.എം.സി. ഗ്രൂപ്പിനുവേണ്ടി പഞ്ചാബില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്റര്‍നാഷണലുകളായ സുബു റാവു, സന്ദീപ് സിങ്, ഗുര്‍വിന്ദര്‍ സിങ്, രജിത് സിങ്, സുഖവിന്ദര്‍ സിങ്, നൗജിത്ത് സിങ് എന്നിവര്‍ കളത്തിലിറങ്ങുമ്പോള്‍ പഞ്ചാബികളും മലയാളികളും തമ്മിലുള്ള തീ പാറുന്ന മത്സരം ഉറപ്പ്.










from kerala news edited

via IFTTT