121

Powered By Blogger

Wednesday, 10 December 2014

രാജ്യത്ത്‌ 15,179 പാക്കിസ്‌താന്‍കാര്‍ അനധികൃതമായി തങ്ങുന്നു









Story Dated: Wednesday, December 10, 2014 07:49



ന്യൂഡല്‍ഹി: രാജ്യത്ത്‌ അനധികൃതമായി പതിനയ്യായിരത്തിലധികം പാക്കിസ്‌താന്‍കാര്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്‌. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു രാജ്യസഭയില്‍ അറിയിച്ചതാണ്‌ ഇക്കാര്യം. 2013 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 15,179 പാക്കിസ്‌താന്‍കാര്‍ വിസാ കാലാവധി കഴിഞ്ഞ ശേഷവും ഇന്ത്യയില്‍ തങ്ങുന്നതായാണ്‌ ആഭ്യന്തര സഹമന്ത്രിയുടെ വെളിപ്പെടുത്തല്‍.


രാജസ്‌ഥാനിലാണ്‌ ഏറ്റവുമധികം പാക്കിസ്‌താന്‍കാരുള്ളത്‌. 8500 പേരാണ്‌ രാജസ്‌ഥാനില്‍ അനധികൃതമായി തങ്ങുന്നത്‌. മഹാരഷ്‌ട്രിയില്‍ 2023 പേരും മധ്യപ്രദേശില്‍ 1779 പേരൂം അനധികൃതമായി തങ്ങുന്നു. ഗുജറാത്തില്‍ 1694 പാക്കിസ്‌താന്‍കാര്‍ അനധികൃതമായി താമസിക്കുന്നു. യുപിയില്‍ 341 പേരും പശ്‌ചിമ ബംഗാളില്‍ 220 പേരും അനധികൃതമായി തങ്ങുന്നു.










from kerala news edited

via IFTTT