Story Dated: Wednesday, December 10, 2014 01:58
പയേ്ോളി: സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കൊളാവിപ്പാലം ഗുരുപീഠത്തിന് സമീപത്ത് വെച്ചാണ് സംഭവം. സി.പി.എം. പ്രവര്‍ത്തകരായ ചൊറിയന്‍ ചാല്‍ താരേമ്മല്‍ നിധീഷ്, ശ്രീലേഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
സി.പി.എം. ഇരിങ്ങല്‍ ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തലക്കും താടിക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. സംഭവുമായി ബന്ധപെട്ട് പത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ 308 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
from kerala news edited
via IFTTT