Story Dated: Thursday, February 26, 2015 03:08
ചെറുപുഴ: തേര്‍ത്തല്ലി ടെലിഫോണ്‍ എക്‌സേഞ്ചിനു സമീപത്തെ വളവിലാണ് ബുധനാഴ്‌ച രാവിലെ പതിനൊന്നരയോടെ അപകടം ഉണ്ടായത്. തേര്‍ത്തല്ലി ഭാഗത്തു നിന്നും വരികയായിരുന്ന ജീപ്പും ചിറ്റടിയില്‍ നിന്നും തേര്‍ത്തല്ലിയിലേയ്‌ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിന്റെ സൈഡിലെ തിട്ടിലില്‍ അമര്‍ന്നുപോയി. ഓട്ടോറിക്ഷാ െ്രെഡവര്‍ദാമോരന്‍, യാത്രക്കാരിയായ യുവതിക്കുമാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
from kerala news edited
via IFTTT