Story Dated: Wednesday, February 25, 2015 08:22
പെഷവാര്‍: നാഷണല്‍ ജ്യോഗ്രഫി മാഗസിന്റെ 1985ലെ പതിപ്പിലെ കവര്‍ ചിത്രത്തിലൂടെ ചരിത്രംകുറിച്ച അഫ്‌ഗാന്‍ പെണ്‍കുട്ടി വ്യാജ വിലാസത്തിലൂടെ പാക് പൗരത്വത്തിന് ശ്രമിക്കുന്നതായി അധികൃതര്‍. 1985ല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഷര്‍ബാദ് ഗുള എന്ന 12 വയസുകാരിയുടെ ചിത്രമാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു പകര്‍ത്തിയ ചിത്രത്തില്‍ പച്ച കണ്ണുകളുപയോഗിച്ചുള്ള വികാരനിര്‍ഭയമായ പെണ്‍കുട്ടിയുടെ നോട്ടമാണ് പിന്നീട് ചരിത്രമായത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സ്‌റ്റീവ് മെക്കറി 17 വര്‍ഷങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയെ അഫ്‌ഗാനിലെ ഗ്രാമത്തില്‍ നിന്നു കണ്ടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഫോട്ടോഗ്രാഫര്‍ ഷര്‍ബാദ് ഗുളയെ കണ്ടെത്തുമ്പോള്‍ ഇവര്‍ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. മാഗസിന്‍ ചരിത്രത്തില്‍ ശ്രദ്ധേയമായ പെണ്‍കുട്ടിയെ വീണ്ടും കണ്ടതായി ഫോട്ടോഗ്രാഫര്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇതോടെയാണ് ഗുള 2014ല്‍ ഷര്‍ബാദ് ബീബി എന്നപേരില്‍ പാക് തിരിച്ചറിയില്‍ കാര്‍ഡിന് പെഷവാറിലെ സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയതായി പാക് അധികൃതര്‍ കണ്ടെത്തിയത്. പെഷവാറിലെ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ താന്‍ 1969ല്‍ പെഷവാറിലാണ് ജനിച്ചതെന്ന് ഗുള ചൂണ്ടിക്കാണിക്കുന്നു.
അഫ്‌ഗാന്‍ സ്വദേശികള്‍ വ്യാജ രേഖകകള്‍ ചമച്ച് പാക് പൗരത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പാക് അധികൃതര്‍ വ്യക്‌തമാക്കി. 12 വര്‍ഷത്തിനിടയില്‍ ഇത്തരം 23,000 അപേക്ഷകളാണ് അധികൃതര്‍ തള്ളിയത്. ഗുളയുടെ അപേക്ഷയെക്കുറിച്ചും രേഖകളുടെ വിശ്വസ്‌തതയും അധികൃതര്‍ വിശദമായി പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT