121

Powered By Blogger

Wednesday, 25 February 2015

കടയുടമയ്ക്ക് കുത്തേറ്റു








കടയുടമയ്ക്ക് കുത്തേറ്റു


Posted on: 26 Feb 2015


ബെംഗളൂരു: കലാസിപാളയം മെയിന്‍ റോഡില്‍ ബാഗ് കട നടത്തുന്ന മംഗളൂരു പുത്തൂര്‍ സ്വദേശി അസൈനാര്‍ക്ക് കത്തിക്കുത്തേറ്റു. തന്റെ കച്ചവടം കുറയുന്നതിലുള്ള വിരോധം കാരണം സ്ഥലത്തെ മറ്റൊരു കച്ചവടക്കാരന്‍ കുത്തിപ്പരിക്കേല്പിച്ചെന്നാണ് പരാതി.

മൈസൂര്‍ റോഡിലെ ടി.സി.എം. രായന്‍ റോഡിലെ മജീദ് ബില്‍ഡിങ്ങിലാണ് അസൈനാര്‍ താമസിക്കുന്നത്. അതേ കെട്ടിടത്തില്‍ താമസക്കാരനായ ദീപക് ചൊവ്വാഴ്ച രാത്രി ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിപ്പരിക്കേല്പിച്ചെന്നാണ് പരാതി. കഴുത്തില്‍ മുറിവേറ്റ അസൈനാരെ വിക്ടോറിയാ ആസ്പത്രിലെത്തിക്കാനും പിന്നീട് കോട്ടണ്‍പേട്ട് പോലീസില്‍ പരാതികൊടുക്കാനും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകരായ ഹാരിസ്, റൗഫ്, സമദ് എന്നിവര്‍ സഹായിച്ചു. ദീപക്കിനെ ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്തു.











from kerala news edited

via IFTTT