121

Powered By Blogger

Wednesday, 25 February 2015

കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാമുകന്‍ കുത്തേറ്റു മരിച്ചു









Story Dated: Thursday, February 26, 2015 09:06



mangalam malayalam online newspaper

ഗുണ്ടൂര്‍: മോഷ്‌ടാവിന്റെ ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ്‍കുട്ടി കുത്തേറ്റു മരിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രയിലെ കൊടപ്പാകോണ്ടയില്‍ ബുധനാഴ്‌ച നടന്ന സംഭവത്തില്‍ രമാവത്‌ ഷീല എന്ന 16 കാരിക്കു നേരെ നടന്ന ആക്രമണത്തില്‍ കുത്തേറ്റ്‌ മരിച്ചത്‌ 18 കാരന്‍ സുഹൃത്ത്‌ അഞ്‌ജി നായ്‌ക്ക് ആണ്‌.


ത്രികോടീശ്വര ക്ഷേത്രത്തില്‍ പൂജയ്‌ക്കായി പോകുമ്പോള്‍ നരസാറാവുപേട്ട എന്ന സ്‌ഥലത്തു വെച്ചായിരുന്നു ദാരുണ സംഭവം. ക്ഷേത്രത്തില്‍ അല്‍പ്പ സമയം ഒരുമിച്ച്‌ ചെലവഴിച്ച ശേഷം ക്ഷേത്രത്തിന്റെ നടയിറങ്ങുമ്പോള്‍ ഒരാള്‍ ഇവര്‍ക്ക്‌ മുന്നിലേക്ക്‌ ചാടി വീഴുകയും പെണ്‍കുട്ടിയോട്‌ സ്വര്‍ണ്ണമാല ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടി കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന്‌ മോഷ്‌ടാവ്‌ ആക്രമിച്ചു.


അക്രമിയെ ചെറുത്ത ആണ്‍സുഹൃത്ത്‌ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ഇതിനിടയില്‍ ഇയാള്‍ക്ക്‌ കുത്തേല്‍ക്കുകയുമായിരുന്നു. അക്രമി ആണ്‍കുട്ടിയെ വീണ്ടും ആക്രമിച്ചപ്പോള്‍ പെണ്‍കുട്ടി വന്ന്‌ ഇടയ്‌ക്ക് കയറിയതിനെ തുടര്‍ന്ന്‌ ഇവര്‍ക്കും കുത്തേറ്റു. സ്‌ഥലത്തുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഇതിനകം ഇവിടേയ്‌ക്ക് വന്നതോടെ അക്രമി അവിടെ നിന്നും കടന്നു കളഞ്ഞു.


തീര്‍ത്ഥാടകര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പോലീസ്‌ സ്‌ഥലത്തെത്തുകയും ആണ്‍കുട്ടി മരിച്ചതായി കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ പെട്ടെന്ന്‌ തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ ഇവരെ ഗുണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. അക്രമിക്ക്‌ വേണ്ടി പോലീസ്‌ തെരച്ചില്‍ തുടങ്ങി.










from kerala news edited

via IFTTT