Story Dated: Wednesday, February 25, 2015 08:42
പ്രതിശ്രുത വരന് കോട്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തിനെത്തിയ അതിഥിയെ വിവാഹം കഴിച്ച സംഭവത്തില്‍ വധുവിന്റെ കുടുംബത്തിനെതിരേ ആരോപണവുമായി വരന്‍ രംഗത്ത്. വധുവിന്റെ കുടുംബം മധുരപലഹാരത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് തന്നെ മയക്കി കിടത്തിയെന്നാണ് ആരോപണം. ജുഗല്‍ കിഷോര്‍ എന്ന 25 കാരനായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ട മയക്കത്തിന് ശേഷം തിരിച്ചു വന്നപ്പോള്‍ തന്റെ വധു മറ്റൊരാളെ വിവാഹം കഴിക്കുന്നത് കണ്ടത്.
സംഭവത്തില്‍ വധു 23 കാരി ഇന്ദിരാവതി അവരുടെ രഹസ്യ കാമുകനെ വരിക്കുന്നതിനായി തന്നെയും കുടുംബത്തെയും അപമാനിക്കുകയായിരുന്നെന്നും മയക്കുമരുന്നു നല്‍കി തന്നെ മയക്കികിടത്തിയെന്നും കിഷോര്‍ പറഞ്ഞു. പത്തു ദിവസം മുമ്പ് തനിക്ക് വെറ്റില കൊണ്ട് ഉണ്ടാക്കിയ ഒരു പലഹാരം നല്‍കിയിരുന്നു. അത് അതീവ ലഹരി ഉണ്ടാക്കുന്നതായിരുന്നു. അതിന് ശേഷം താന്‍ ആഹാരം തീരെ കഴിച്ചില്ലെന്നും ശരീരത്തില്‍ മറ്റൊരു തരത്തിലുള്ള അനുഭവമാണ് ഉണ്ടായതെന്നും തറയില്‍ കാല്‍ കുത്തുന്നത് പോലും അനുഭവേദ്യമായിരുന്നില്ലെന്നും പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വിവാഹവേദിയില്‍ എത്തുമ്പോഴും വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നാല്‍ ഇന്ദിരാവതി തന്റെ ബന്ധു കൂടിയായ ഹര്‍പാല്‍ സിംഗിനെ വിവാഹം കഴിച്ചു. തനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും എന്നാല്‍ ഈ അപമാനത്തിന് താന്‍ ഒരിക്കലും ഇന്ദിരാവതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്നും കിഷോര്‍ പറയുന്നു. അതേസമയം ആരോപണത്തില്‍ വധുവിന്റെ കുടുംബം ദേഷ്യത്തിലാണ് പ്രതികരിച്ചത്.
from kerala news edited
via IFTTT