121

Powered By Blogger

Wednesday, 25 February 2015

പൊങ്കാലയ്‌ക്കിടെ മോഷണം: നാല്‌ സ്‌ത്രീകള്‍ പിടിയില്‍











Story Dated: Wednesday, February 25, 2015 03:03


മുളയന്‍കാവ്‌: തൂത ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവതിരക്കിനിടയില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന്‌ മാല പൊട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച നാല്‌ സ്‌ത്രീകളെ എസ്‌.ഐ പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പാണ്ടിക്കാട്‌ കണ്ണഞ്ചേരി വീട്ടില്‍ രോഷ്‌നിയുടെ രണ്ട്‌ വയസുള്ള മകളുടെ മാല പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ തമിഴ്‌നാട്‌ മധുര ജില്ലയിലെ നെല്ലിപ്പാട്ടു സ്വദേശികളെന്ന്‌ കരുതുന്ന കറുത്തമ്മ(24), മുത്തമ്മ(22), വളര്‍മതി(35), സുമംഗലി(25) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


ക്ഷേത്ര ദര്‍ശനത്തിനിടയില്‍ സ്വര്‍ണമാല പോയ വിവരമറിഞ്ഞ്‌ റോഷ്‌നി ബഹളം വച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സ്‌ഥലത്ത്‌ നിന്ന്‌ ഓട്ടോയില്‍ കയറി പോയ സ്‌ത്രീകളെ സംശയിച്ച്‌ ഓട്ടോ ഡ്രൈവറെ ഫോണ്‍ ചെയ്‌ത പിന്‍തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവരെ പിടികൂടിയത്‌.










from kerala news edited

via IFTTT