തിരഞ്ഞെടുക്കപ്പെട്ടു
Posted on: 26 Feb 2015
ദുബായ്: സുമോ ഫൈറന്‍സ ടയറുകളുടെ ആദ്യ ഡീലര്‍മാരായി റീജന്‍സി ഫ്ലൂറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഗള്‍ഫില്‍ സുമോ ഫൈറന്‍സയുടെ ഏക വിതരണക്കാരായ അല്‍ ഹബ്തൂര്‍ ആണ് റീജന്‍സി ഫ്ലൂറ്റിന് ഡീലര്‍ഷിപ്പ് നല്‍കിയത്.
ഇതുസംബന്ധിച്ചകരാര്‍ ഒപ്പിടല്‍ അല്‍ ഹബ്തൂറിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്നു. മാനേജിങ് ഡയറക്ടര്‍ കാള്‍ ഹാമര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോമ ആന്‍ഡ്രൂസ് എന്നിവരും മറ്റ് ഡയറക്ടര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. റീജന്‍സി ഫ്ലൂറ്റിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ കെ. അബൂ സബീല്‍ പങ്കെടുത്തു.
വിശ്വാസ്യതയും ഗുണനിലവാരവും ഉയര്‍ത്തിപ്പിടിച്ച് ഒരു പതിറ്റാണ്ടുകൊണ്ട് വിപണിയില്‍ സ്ഥാനം നേടാന്‍ സുമോ ഫൈറന്‍സ ടയറുകള്‍ക്കായിട്ടുണ്ടെന്ന് അല്‍ ഹബ്തൂര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ കേന്ദ്രമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പ്രമുഖ കമ്പനിയാണ് റീജന്‍സി ഫ്ലൂറ്റ്. കാറുകളും കോച്ചുകളും വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളും കമ്പനിയുടെ കീഴിലുണ്ട്.
from kerala news edited
via IFTTT