Story Dated: Thursday, February 26, 2015 03:18
കല്‍പ്പറ്റ: ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്തണമെന്ന്
മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാടും കാടും വേര്‍തിരിക്കുന്ന രീതിയിലുള്ള മതിലുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കാനും കുളങ്ങള്‍ നിര്‍മ്മിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും കൃഷിനാശത്തിനുമുള്ള നഷ്‌ടപരിഹാരം ഉയര്‍ത്താനും നടപടിയുണ്ടാവണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് പി.പി.എ.കരീം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സ്‌ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും (മാര്‍ച്ച് എട്ടിന് കല്‍പ്പറ്റ, 14ന് മാനന്തവാടി, 15ന് ബത്തേരി) പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടത്താനും യോഗം തീരുമാനിച്ചു. പി.കെ.അബൂബക്കര്‍, കെ.സി.മായിന്‍ ഹാജി, എം.കെ.അബൂബക്കര്‍ ഹാജി, റസാഖ് കല്‍പ്പറ്റ, ടി.ഹംസ, പടയന്‍ മുഹമ്മദ്, എം.ബാപ്പുട്ടി ഹാജി, സലീം മേമന, എം.കെ.മൊയ്‌തു, പി.ആലി ഹാജി, ഇ.ആലി, എം.ഇബ്രാഹിം ഹാജി, നാസര്‍ കാതിരി, കടവന്‍ ഹംസ ഹാജി, സി.കുഞ്ഞബ്‌ദുള്ള, അത്തിലന്‍ ഇബ്രാഹിം, സി.അസൈനു, കെ.എ.മുജീബ്, എം.കെ.നാസര്‍, സി.നൂറുദ്ദീന്‍, വി.സി.അബൂബക്കര്‍, എ.പി.ഹമീദ്, യഹ്‌യാഖാന്‍ തലക്കല്‍, പി.ഇസ്‌മായില്‍, പി.വി.കുഞ്ഞിമുഹമ്മദ്, വി.അസൈനാര്‍ ഹാജി, എം.സി.ഇബ്രാഹിം ഹാജി, പി.കെ.അസ്‌മത്ത്, പി.കുഞ്ഞബ്‌ദുള്ള ഹാജി, റസാഖ് അണക്കായി, എം.സി.മായിന്‍ ഹാജി, എം.പി.നവാസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി.മൊയ്‌തീന്‍കുട്ടി നന്ദി പറഞ്ഞു
from kerala news edited
via IFTTT