121

Powered By Blogger

Wednesday, 25 February 2015

മണ്ണാര്‍ക്കാട്‌ പനി പടരുന്നു











Story Dated: Wednesday, February 25, 2015 03:03


മണ്ണാരക്കാട്‌: മണ്ണാര്‍ക്കാട്‌ മേഖലയില്‍ പനി പടരുന്നു. ദിനംപ്രതി മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം ആയിരങ്ങളാണ്‌ ചികിത്സ തേടിയെത്തുന്നത്‌. സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ എണ്ണം കൂടുതലാണ്‌. കാലാവസ്‌ഥയിലുളള മാറ്റമാണ്‌ പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായി കരുതുന്നത്‌.


ഇതോടൊപ്പം മണ്ണാര്‍ക്കാട്‌ മേഖലയില്‍ ഡെങ്കിപ്പനിയും എച്ച്‌1 എന്‍1 പനിയും സ്‌ഥിരീകരിക്കുകയും ഡെങ്കിപ്പനി ബാധിച്ച്‌ മരണം സംഭവിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പനി ബാധിച്ച്‌ ചികിത്സയ്‌ക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്‌. പനി ബാധിച്ച്‌ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം രണ്ടുപേര്‍ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്‌.


എച്ച്‌1 എന്‍1 പനിക്ക്‌ ചികിത്സക്കുളള മരുന്ന്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്തത്‌ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്‌. മേഖലയിലെ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്‌, തെങ്കര, തച്ചമ്പാറ, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളിലും പനിയടക്കമുളള പകര്‍ച്ചവ്യാധികള്‍ ദിനംപ്രതി കൂടിവരുകയാണ്‌.


കുട്ടികളില്‍ പനിയും ചര്‍ദ്ദിയും ചൊറിച്ചിലുമാണ്‌ കണ്ടുവരുന്നത്‌. മുതിര്‍ന്നവരില്‍ പനിയും ശരീരവേദനയുമാണ്‌ ഏറെയും കണ്ടുവരുന്നത്‌. പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രത്യേക ക്യാമ്പുകളും നടത്തേണ്ട ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത്‌ അധികൃതരും നടപടിയും എടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT