121

Powered By Blogger

Wednesday, 25 February 2015

കുലുക്കല്ലൂരിലെ സദാചാര കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്‌റ്റില്‍











Story Dated: Wednesday, February 25, 2015 03:03


മുളയങ്കാവ്‌: കുലുക്കല്ലൂര്‍ റെയില്‍വേ ഗെയ്‌റ്റിനു സമീപം കഴിഞ്ഞ 15ന്‌ രാത്രി സദാചാര പോലീസ്‌ ചമഞ്ഞ്‌ മധ്യവയസ്‌കനായ പ്രഭാകരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌ പ്രതികളെ കൂടി ചെര്‍പ്പുളശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇതോടെ സി.ഐ സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊത്തം 11 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. കൂടുതല്‍ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ സംഘം അന്വേഷിക്കുന്നുണ്ട്‌.


കേസിലെ ഒമ്പതാം പ്രതി മുളയങ്കാവ്‌ പത്തായപുര കോഴിക്കോട്ടുതൊടി അഭിജിത്ത്‌(21), പത്താം പ്രതി എരവത്ര പുത്തന്‍പിടീകക്കല്‍ ഇല്യാസ്‌(22) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തെളിവെടുപ്പിന്‌ ശേഷം ഒറ്റപ്പാലം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ്‌ ചെയ്‌തു. കൂടുതല്‍ അന്വേഷണത്തിനായി ഇപ്പോള്‍ റിമാന്‍ഡിലുള്ള മുഴുവന്‍ പ്രതികളെയും കസ്‌റ്റഡിയില്‍ വാങ്ങുമെന്ന്‌ സി.ഐയും എസ്‌.ഐ പി.ചന്ദ്രനും അറിയിച്ചു. ഗ്രേഡ്‌ എസ്‌.ഐ കെ. രാമചന്ദ്രന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ താഹിര്‍, ഉദയകുമാര്‍, സലാം, ബിജു, സതീഷ്‌, വിനോദ്‌ വി.നായര്‍ എന്നിവരാണ്‌ പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്‌.










from kerala news edited

via IFTTT