121

Powered By Blogger

Wednesday, 25 February 2015

ആദിവാസി രോഗികള്‍ക്ക്‌ കൂട്ടിരിക്കാന്‍ 10 ഹെല്‍ത്ത്‌ പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അനുമതി











Story Dated: Thursday, February 26, 2015 03:18


കല്‍പ്പറ്റ: വയനാട്‌ ജില്ലയിലെ മൂന്ന്‌ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആദിവാസി രോഗികള്‍ക്ക്‌ രാത്രിയില്‍ സഹായത്തിനായി 10 ഹെല്‍ത്ത്‌ പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാനന്തവാടി ജില്ലാ ആശുപത്രി- അഞ്ച്‌, ബത്തേരി, കല്‍പ്പറ്റ താലൂക്ക്‌ ആശുപത്രികള്‍- അഞ്ചു വീതം എന്നിങ്ങനെ 10 പേരെ നിയമിക്കാനാണ്‌ പട്ടികജാതി, വര്‍ഗ വികസന വകുപ്പ്‌ അനുമതി നല്‍കിയത്‌. മാരകരോഗങ്ങള്‍ വന്നാല്‍ പോലും ആദിവാസികള്‍ ചികിത്സ തേടാന്‍ മടിക്കുന്ന സാഹചര്യം പരിഗണിച്ചാണ്‌ സര്‍ക്കാര്‍ നടപടി. ആശുപത്രികളില്‍ കൂട്ടുനില്‍ക്കാന്‍ ആളില്ലാത്തതിനാലാണ്‌ പലരും ആശുപത്രികളില്‍ എത്താത്തതെന്ന്‌ പട്ടികവര്‍ഗ വികസന വകുപ്പും മറ്റ്‌ സര്‍ക്കാര്‍ ഏജന്‍സികളും മുമ്പ്‌ നിരവധി തവണ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കൂലിപ്പണിയെടുത്ത്‌ ഉപജീവനം പുലര്‍ത്തുന്ന ആദിവാസികള്‍ക്ക്‌ രോഗം വന്നാല്‍, കൂട്ടുനില്‍ക്കുന്ന ആള്‍ക്ക്‌ ജോലിക്കു പോകാന്‍ കഴിയാതെ കുടുംബം പട്ടിണിയിലാകും. ആശുപത്രിയില്‍ പോകാതെ കുടികളില്‍ കഴിയുന്ന പലരും രോഗം മൂര്‍ച്‌ഛിച്ച്‌ പലരും മരണമടയുന്നു. ഹെല്‍ത്ത്‌ പ്രമോട്ടര്‍മാരെ നിയമിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന്‌ സൂചിപ്പിച്ച്‌ പട്ടികവര്‍ഗ വികസന വകുപ്പ്‌ ഡയറക്‌ടര്‍ കത്ത്‌ നല്‍കിയിരുന്നു. ഇത്‌ വിശദമായി പരിശോധിച്ചാണ്‌ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്‌. കാസര്‍കോഡ്‌ ജില്ലയിലെ മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇവിടെ 30 പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ അധിക തസ്‌തികകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. മറാഠി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനാണിത്‌.










from kerala news edited

via IFTTT