Story Dated: Wednesday, February 25, 2015 03:03
പാലക്കാട്: ധോണി ഭാഗത്ത് വര്‍ദ്ധിച്ചുവരുന്ന ആനശല്യം നേരിടാന്‍ കിടങ്ങുകള്‍ നിര്‍മ്മിക്കാനും ആനകളെ ഉള്‍ക്കാടുകളില്‍ മാത്രമായി നിലനിര്‍ത്താനുമായി അവിടങ്ങളിലെ ജല ലഭ്യത വര്‍ദ്ധിപ്പിക്കാനും ജില്ലാ കലക്‌ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ താണാവ് ഭാഗത്ത് റോഡുപരോധം നടത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് കളക്‌ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
ഇതിനായി വനം ഉദ്യോഗസ്‌ഥരുമായും ആദിവാസി വിഭാഗക്കാരും കര്‍ഷകരും ചേര്‍ന്നുള്ള ദ്രുതകര്‍മ്മസേന രൂപീകരിക്കാനും തീരുമാനമായി. തൊഴിലുറപ്പ് അംഗങ്ങളുമായി സഹകരിച്ച് ദ്രുതഗതിയില്‍ പൊന്തക്കാടുകള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിമായി ബന്ധപ്പെട്ട വിശദമായ പദ്ധതികള്‍ നാളെ ധോണി ലീഡ് കോളജില്‍ പാലക്കാട് ഡി.എഫ്.ഒ യുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. യോഗത്തില്‍ എ.ഡി.എം യു. നാരായണന്‍കുട്ടി, ആര്‍.ഡി.ഒ കെ. ശെല്‍വരാജ്, പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ ടി. വിജയന്‍, ഹെഡ്‌ക്വോര്‌ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാല്‍ ടി. ശശി എന്നിവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT