മലയാളി വസ്ത്രവ്യാപാരികളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: അന്വേഷണം ഊര്‍ജിതമെന്ന് പോലീസ്
Posted on: 26 Feb 2015
അന്തസ്സംസ്ഥാന ബന്ധമുള്ള റാക്കറ്റെന്ന്്്് സംശയം
ബെംഗളൂരു: കച്ചവടത്തിന് തുണിയെടുക്കുന്നതിനായി നാട്ടില്‍നിന്നെത്തിയ മലയാളി യുവാക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. പ്രതികള്‍ ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കളെ പാര്‍പ്പിച്ചിരുന്ന ഹെന്നൂരിലുള്ള വീട്ടില്‍ ബുധനാഴ്ച മഫ്തിയില്‍ രണ്ട് പോലീസുകാരെത്തിയെങ്കിലും പ്രതികളിലൊരാളെന്ന് സംശയിക്കുന്ന ആള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനുപുറത്ത് നിര്‍ത്തിയിട്ട കാര്‍ ഇന്ദിരാനഗര്‍ സ്വദേശിയുടെ പേരിലാണുള്ളത്. വീടിന്റെ ഉടമസ്ഥതയെക്കുറിച്ച്്് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. വീട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മൊബൈല്‍ഫോണ്‍, പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച്്്് അന്വേഷണം നടത്തുമെന്ന് അമൃതഹള്ളി പോലീസ് പറഞ്ഞു.
പണമിടാനാവശ്യപ്പെട്ട് കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് ഇവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ അന്തസ്സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസത്തോളം യുവാക്കളെ യുവാക്കളെ തടവിലിട്ട സംഘം ഇവരില്‍നിന്ന്്്്്് 1.90 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയും ഒരു യുവതിയോടൊപ്പം അര്‍ധനഗ്നരാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കാതിരിക്കാന്‍ നാട്ടില്‍പോയി കൂടുതല്‍ പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട്്്്്് വിട്ടയയ്ക്കുകയായിരുന്നു.
ചിക്‌പേട്ടില്‍നിന്ന് തുണിയെടുക്കാനാണ് കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി മുഹമ്മദും (30) മാഹി പെരിങ്ങായിടില്‍നിന്നുള്ള ഷംസുദ്ദീനും ബെംഗളൂരുവിലെത്തിയത്.
നാട്ടില്‍നിന്ന് കാറിലെത്തിയ ഇവര്‍ മുഹമ്മദിന്റെ ബന്ധുവീട്ടില്‍ പോകുന്നതിനിടെയാണ് അക്രമിസംഘത്തിലുള്ള ഒരാളെ പരിചയപ്പെട്ടത്. വിവിധയിനം വസ്ത്രശേഖരം തങ്ങളുടെ പക്കലുണ്ടെന്ന് ബോധ്യപ്പെടുത്തി ഇയാള്‍ ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. നേരിട്ട് ഗോഡൗണിലേക്ക് പോകാമെന്ന്്് പറഞ്ഞാണ് ഹെന്നൂര്‍ ഭാഗത്തേക്ക് ഇയാള്‍ കാണിച്ച വഴിയിലൂടെ കാറില്‍പോയത്. രാത്രിയോടെ ആളൊഴിഞ്ഞ ഒരു വീട്ടിലെത്തുകയും നാലുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. വിട്ടയച്ചതിനുശേഷമാണ് അഞ്ചുലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാശ്യപ്പെട്ട് ഫോണ്‍ വന്നത്. എസ്.ബി.ഐ. അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുക്കുകയും ചെയ്തു. അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനാവുന്നില്ലെന്ന് പറഞ്ഞൊഴിഞ്ഞ ഇവര്‍ കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
from kerala news edited
via IFTTT