121

Powered By Blogger

Thursday, 16 April 2020

ബെംഗളൂരുവില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് ഒറ്റ ക്‌ളിക്ക്

തൃശ്ശൂർ: ബെംഗളൂരു ഇന്ദിരാ നഗറിലെ ഫ്ലാറ്റിലിരുന്ന് ആൽവിൻ ആന്റണി ക്യാമറ സൂം ചെയ്യും. അങ്ങകലെ ദക്ഷിണാഫ്രിക്കയിലിരുന്ന് സുന്ദരി ക്യാമറയ്ക്ക് പോസ് ചെയ്യും.ആൽവിൻ മനസ്സിൽ സങ്കൽപ്പിച്ച രൂപം ഒത്തുവന്നാൽ ഒറ്റ ക്ലിക്ക്. മനസ്സിനൊത്ത മോഡൽ ആൽവിന്റെ ക്യാമറയിൽ. അകലം പാലിക്കാനുള്ള ഇക്കാലത്ത് ആയിരം കാതമകലെയുള്ളവരുടെ കൃത്യതയാർന്ന ഫോട്ടോയെടുക്കുന്നത് ചാലക്കുടിക്കാരൻ. വിർച്വൽ ഫോട്ടോഗ്രഫി എന്ന നൂതന രീതിയിലൂടെ ആൽവിൻ ആന്റണി മൊബൈൽ ക്യാമറയിൽ പകർത്തിയത് ദക്ഷിണാഫ്രിക്ക,ഡൽഹി,േപാളണ്ട്,ബ്രിട്ടൻ,അമേരിക്ക എന്നിവിടങ്ങളിലുള്ള മോഡലുകളുടെ ഫോട്ടോകൾ.നല്ല ക്യാമറാ വ്യക്തതയുള്ള സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വൈറലാകുന്ന വിർച്വൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനം. ആരും പുറത്തിറങ്ങാത്ത ഇക്കാലത്ത് ഫോട്ടോഗ്രാഫറും മോഡലും പുറത്തിറങ്ങേണ്ട. ഇരുവരും വീട്ടിലിരിക്കും. സ്മാർട്ട് ഫോണിലൂടെ മോഡലിന് നിർദേശം കൊടുക്കും. ബാക്ക്ഗ്രൗണ്ട്,വേഷം,പോസ്, ലൈറ്റ് തുടങ്ങിയവ. ഇതിനൊത്ത് ഒരുക്കം മോഡൽ നടത്തണം. സ്മാർട്ട് ഫോണിലൂടെ ഇത് കാണുന്ന ഫോട്ടോഗ്രാഫർ രംഗം ഒത്തുകിട്ടുമ്പോൾ സ്ക്രീൻഷോട്ടെടുക്കും. ഇതാണ് ഫോട്ടോ ആയി മാറ്റുക. ബെംഗളൂരുവിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ആൽവിൻ ആൻറണി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫിയിലും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിലുമാണ്. വിഷ്വൽ കമ്യൂണിക്കേഷണിൽ ബിരുദം നേടിയ ശേഷമാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായത്. ലോക്ഡൗൺ കാലം കഴിഞ്ഞ് ഉപയോഗിക്കുന്നതിനായി മോഡലുകളുടെ ചിത്രം പലരും ആവശ്യപ്പെടുന്നുണ്ട്. അവർക്കായാണ് ഇൗ സമയം ചെലവിടുന്നത്. നല്ല സ്മാർട്ട് ഫോണായതിനാൽ ചിത്രം വളരെ വ്യക്തം. ഏഴു വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്തുണ്ട്. ആ ബന്ധമുപയോഗിച്ചാണ് മോഡലുകളെ കണ്ടെത്തുന്നത്. ലോക്ഡൗൺ കാലത്ത് അവർക്കും ഇതൊരു അപ്രതീക്ഷിത വരുമാനമാർഗമാണ്. ചാലക്കുടി ചൗക്ക തോട്ടിയാൻ വീട്ടിൽ ആന്റണിയുടെയും ഷെർളിയുടെയും മകനാണ് 26 കാരനായ ആൽവിൻ.

from money rss https://bit.ly/2VEDdfW
via IFTTT