121

Powered By Blogger

Sunday, 2 May 2021

ഭക്ഷ്യ സംരംഭങ്ങൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം നൽകി. 'ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി' (Production Linked Incentive Scheme for Food Processing Industry) എന്നതാണ് ഈ പദ്ധതി. 2021 ഏപ്രിൽ ഒന്പതിനാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 10,900 കോടി രൂപയാണ് പദ്ധതി അടങ്കൽ. 2021-22 മുതൽ 2026-27 വരെയുള്ള ആറു വർഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. അന്തർദേശീയ തലത്തിൽ ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളെ മികച്ച മൂല്യവർധിത ഉത്പന്നങ്ങളായി അവതരിപ്പിക്കുക, ഇന്ത്യൻ ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മികച്ച രീതിയിൽ സർക്കാർ പിന്തുണ ഉറപ്പാക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങളായി ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങൾക്കായി മാറ്റിവെക്കുന്നു. മിനിമം നിക്ഷേപവും വില്പനയിലെ വർധനയും കണക്കിലെടുത്താണ് ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക. ഇതിനായി നാല് മേഖലകളെയാണ് പരിഗണിക്കുക. 1) ധാന്യങ്ങൾ ഉപയോഗിച്ചുള്ള കഴിക്കാൻ തയ്യാർ / പാചകം ചെയ്യാൻ തയ്യാർ സംരംഭങ്ങൾ. 500 കോടിയിൽ കുറയാത്ത വിറ്റുവരവും 100 കോടിയിൽ കുറയാത്ത നിക്ഷേപവുമുള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. 2) പഴം, പച്ചക്കറി സംസ്കരണ സംരംഭങ്ങൾ. ഇതിന് 250 കോടിയിൽ കുറയാത്ത വിറ്റുവരവും 50 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്കാണ് അർഹത. 3) സമുദ്ര ഉത്പന്നങ്ങൾ. 600 കോടിയിൽ കുറയാത്ത വിറ്റുവരവും 75 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് അർഹതയുണ്ടാകും. 4) പാൽക്കട്ടി (Mozzarella Cheese) സംസ്കരണ സംരംഭങ്ങൾ. കുറഞ്ഞത് 150 കോടി വിറ്റുവരവും 10 ടൺ ശേഷിയും 23 കോടിയിൽ കുറയാത്ത നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. വിറ്റുവരവിലെ പ്രതിവർഷ വർധനയുടെ പട്ടികയിൽ പറയുന്ന നിരക്കിലാണ് ആനുകൂല്യം ലഭ്യമാക്കുക. * 2019-20 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് അധിക വില്പന കണക്കാക്കുന്നത്. സമുദ്രോത്പന്നങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പട്ടികയിൽ പറഞ്ഞതിനു പുറമെ 10 ശതമാനം ആനുകൂല്യങ്ങൾ ആറു വർഷവും ലഭ്യമാക്കും. അഞ്ച്, ആറ് വർഷത്തെ ആനുകൂല്യം കണക്കാക്കുന്നത് 2021-22, 2022-23 എന്നീ വർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് കുറഞ്ഞ സബ്സിഡി നിരക്ക് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ഘടകത്തിനാണ് കൂടുതൽ തുക നീക്കിെവച്ചിരിക്കുന്നത്. IIഓർഗാനിക് ഭക്ഷ്യോത്പന്നങ്ങൾ കണ്ടെത്തുകയോ നിർമിക്കുകയോ ചെയ്യുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് രണ്ടാമത്തെ ഘടകം. ഇതിൽ മുട്ട, മുട്ട ഉത്പന്നങ്ങൾ, പൗൾട്രി ഉത്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് വിറ്റുവരവ് / നിക്ഷേപ പരിധി ഇല്ല. അപേക്ഷകർ സമർപ്പിക്കുന്ന രൂപരേഖയെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ നൽകും. IIIആഗോളതലത്തിൽ മികച്ച ഇന്ത്യൻ ആഗോള ബ്രാൻഡുകൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിവരുന്ന ബ്രാൻഡിങ്, മാർക്കറ്റിങ് ഘടകങ്ങൾക്ക് ഗ്രാന്റ് നൽകുക എന്നതാണ് മൂന്നാമത്തെ ഘടകം. * അഞ്ച് വർഷത്തെ പ്രോഗ്രാം ഇതിനായി സ്ഥാപനങ്ങൾ സമർപ്പിക്കണം. 50 ശതമാനമാണ് ഗ്രാന്റ്. ഇതു പരമാവധി വിറ്റുവരവിന്റെ മൂന്നു ശതമാനമോ 50 കോടിയോ ഏതാണ് കുറവ് അതാണ് നൽകുക. * ആനുകൂല്യങ്ങൾ ഒന്നും മുൻകൂർ നൽകുന്നില്ല. യഥാർഥ അർഹത വിലയിരുത്തിയ ശേഷമാണ് (Back End) നൽകുന്നത്. * ഇതിന് 1500 കോടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. റാഗി, മുതിര, കുതിരവാലി തുടങ്ങിയ ധാന്യങ്ങൾ കൊണ്ടുള്ള ഉത്പന്നങ്ങൾ, െഡയറി ഉത്പന്നങ്ങൾ, പഴം-പച്ചക്കറി സംസ്കരണ ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നീ രംഗത്തെല്ലാം വൻ മുന്നേറ്റം നടത്താൻ ഇന്ത്യക്കാകും. ഉണക്കിയ ഇന്ത്യൻ പഴങ്ങൾ ആഗോള വിപണിയിൽ നന്നായി ശോഭിക്കാൻ കഴിയുന്നവയാണ്. ഈ മേഖലകളെ വ്യവസായികൾ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ സൈറ്റിൽനിന്ന് ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട ഫോറം, മറ്റു വിശദ രൂപരേഖ എന്നിവ ഉടൻ പുറത്തിറക്കുമെന്നും 2021 ഏപ്രിൽ ഒമ്പതിലെ വിജ്ഞാപനത്തിൽ പറയുന്നു. chandrants666@gmail.com

from money rss https://bit.ly/3xGlJlI
via IFTTT