121

Powered By Blogger

Monday, 28 December 2020

2020ല്‍ 500ശതമാനംവരെ ആദായം നല്‍കിയ അഞ്ച് ഓഹരികള്‍

ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വർഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രംഅവശേഷിക്കേ, സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചാണ് വിപണിയിലെ മുന്നേറ്റം. കുതിപ്പിന്റെ പാതയിൽ മുൻനിരയിലുള്ള ഓഹരികൾ 500ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. പ്രധാന ഓഹരികൾ അദാനി ഗ്രീൻ എനർജി വിപണി വില: 1,030രൂപ ഒരുവർഷത്തെ നേട്ടം: 522% രാജ്യത്തെ മികച്ച 100 ഓഹരികളിൽ 2020ൽ ഏറ്റവും നേട്ടം നിക്ഷേപകന് സമ്മാനിച്ചത് അദാനി ഗ്രീൻ എനർജിയാണ്. നടപ്പ് കലണ്ടർവർഷം നിഫ്റ്റി 100 സൂചിക 13ശതമാനം നേട്ടംമാത്രം നൽകിയപ്പോൾ അദാനി ഗ്രീൻ കുതിച്ചത് 500ശതമാനത്തിലേറെയാണ്. 2025ഓടെ പുനരുപയോഗ ഊർജമേഖലയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നാകുകയാണ് അദാന ഗ്രീനിന്റെ ലക്ഷ്യം. ഡിവീസ് ലാബ് വിപണി വില: 3,765 ഒരുവർഷത്തെ നേട്ടം: 105% ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒരു ലക്ഷംകോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഫാർമ കമ്പനിയായി ഡിവീസ് ലാബ്. 2020ൽ ഓഹരി വിലയിൽ 100ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് ഡിവീസ് ലാബിനെ തുണച്ചത്. ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാർമ തുടങ്ങിയ വൻകിടക്കാരെപോലും മറികടന്നാണ് ഈനേട്ടം. മരുന്ന് കമ്പനികളിൽ വരുമാനത്തിന്റെകാര്യത്തിൽ 12-ാം സ്ഥാനമാണ് ഡിവീസിനുള്ളത്. ഇക്കാര്യത്തിൽ സൺ ഫാർമയാണ് മുന്നിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 8,458.77 കോടി രൂപയായിരുന്നു സണിന്റെ വരുമാനം. എൽആന്റ്ടി ഇൻഫോടെക് വിപണി വില: 3630രൂപ ഒരുവർഷത്തെ നേട്ടം: 107% ഐടി സേവനമേഖലയിലെ ഏറ്റവും വിലയുള്ള ഓഹരിയാണ് എൽആൻഡ്ടി ഇൻഫോടെകിന്റേത്. എക്കാലത്തെയും ഉയരംകുറിച്ച് കഴിഞ്ഞയാഴ്ചയിൽമാത്രം ഓഹരി 8.5ശതമാനം ഉയർന്നു. ഭാവിയിലെ ബിസിനസ് സാധ്യതായ ക്ലൗണ്ട് മേഖലയിലൂന്നിയുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളിൽനിന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് ഈയിടെ എൽടിഐക്ക് ലഭിച്ചത്. അരബിന്ദോ ഫാർമ വിപണി വില: 907രൂപ ഒരുവർഷത്തെ നേട്ടം: 99% കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നതിലും അതിന്റെ വിതരണത്തിലും പങ്കാളിയായ കമ്പനിയാണ് അരബിന്ദോ ഫാർമ. വാക്സിൻ നിർമാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും കമ്പനി സജ്ജമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 26ശതമാനം ഉയർന്ന് 805.65 കോടി രൂപയായി. ടാറ്റ കൺസ്യൂമർ വിപണി വില: 604രൂപ ഒരുവർഷത്തെ നേട്ടം: 90% ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരി വില 14ശതമാനമാണ് കുതിച്ചത്. എക്കാലത്തെയും ഉയർന്ന വിലയായ 616ൽ ഓഹരി വില എത്തുകയുംചെയ്തു. നിഫ്റ്റി സൂചികയിൽ താമസിയാതെ ഓഹരി കയറുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. കൺസ്യൂമർ മേഖലയിൽ വൻകിട പദ്ധതികളാണ് ഭാവിയിൽ കമ്പനി ലക്ഷ്യമിടുന്നത്. Five stocks that will return up to 500 % in 2020

from money rss https://bit.ly/2L3ogSW
via IFTTT