121

Powered By Blogger

Tuesday, 30 March 2021

കല്യാൺ ജൂവലേഴ്‌സ് 14 പുതിയ ഷോറൂമുകൾ തുറക്കും

കൊച്ചി: സ്വർണാഭരണ രംഗത്തെ മുൻനിരക്കാരായ 'കല്യാൺ ജൂവലേഴ്സ്' ഏപ്രിൽ 24-ഓടെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ റീട്ടെയിൽ സാന്നിധ്യം 13 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയാക്കി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന ആദ്യ വികസന പദ്ധതിയാണ് ഇത്. ഐ.പി.ഒ. വഴി 1,175 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ആദ്യപാദത്തിൽ പ്രവർത്തന മൂലധനം 500 കോടി രൂപയാക്കി ഉയർത്തും. ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ വൻകിട നഗരങ്ങൾക്കു പുറമെ, നോയ്ഡ, നാസിക്, ഗുജറാത്തിലെ ജാംനഗർ, മധുര, തിരുച്ചിറപ്പള്ളി, തെലങ്കാനയിൽ കമ്മം, കരിംനഗർ, കേരളത്തിൽ പത്തനംതിട്ട എന്നിവിടങ്ങളിലായിരിക്കും പുതിയ ഔട്ട്ലെറ്റുകൾ തുറക്കുക. ഇന്ത്യയിൽ നിലവിൽ 107 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്സിനുള്ളത്, ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും. പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 151 ആകും. കമ്പനിയുടെ അടിത്തറ ശക്തമാക്കാനാണ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. Kalyan Jewellers Plans to open 14 showrooms across seven states

from money rss https://bit.ly/2PG6IyI
via IFTTT

Related Posts:

  • സെൻസെക്‌സിൽ 282 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചുമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ ഉണർവ്. കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 282 പോയന്റ് നേട്ടത്തിൽ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്.… Read More
  • നാനോ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ ഗ്രാന്റ്ചെറിയ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി അനുവദിക്കുന്നതിന് പുതിയ പദ്ധതി 2020 ഓഗസ്റ്റ് 12-ന് നിലവിൽ വന്നിരിക്കുന്നു. 2.50 കോടി രൂപ ഇതിനായി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വലിയ വ്യവസായങ്ങൾക്കുള്ള… Read More
  • വെറും കണക്കിലെ കളിയാവില്ല ബജറ്റ് 20212001 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശലക്ഷ്യം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, കടം അഥവാ ധനക്കമ്മി കുറയ്ക്കൽ ആയിരിക്കും(Fiscal consolidation). ഈ സാമ്പത്തിക വർഷം നവംബർ വരെയുള്ള വരവു ചെലവ് കണക്കുകൾ അനുസരിച്ച് ധനക്ക… Read More
  • മലയാളി മടങ്ങുന്നു, ചെറുവീടുകളിലേക്ക്കോഴിക്കോട്: കോവിഡ് കാലം അടിമുടിമാറ്റിയ മലയാളിയുടെ വീടെന്ന സങ്കല്പവും മാറുന്നു. സമ്പാദ്യം മുഴുവനെടുത്തും കടംവാങ്ങിയും വീട് പണിതിരുന്നവർ എല്ലാം വീടിന് മുടക്കണോയെന്ന് ചിന്തിച്ചുതുടങ്ങി. ആർഭാടത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായ… Read More
  • സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. ക… Read More