Story Dated: Sunday, March 15, 2015 08:19
കോഴിക്കോട്: ഗോവധ നിരോധന നീക്കത്തിനെതിരെ കോഴിക്കോടും ബീഫ് ഫെസ്‌റ്റിവല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് കപ്പയും ബീഫും വിളമ്പി പ്രതിഷേധം രേഖപ്പെടുത്തിയത്. കപ്പയും ബീഫും വിളമ്പിത്തുടങ്ങിയതോടെ രാഷ്‌ട്രീയ വ്യത്യാസം മറന്ന നാട്ടുകാരും ബീഫ് ഫെസ്‌റ്റിവലില്‍ പങ്കാളിയായി. ഡി.വൈ.എഫ്.ഐ എരക്കുളം ബ്രാഞ്ച് കമ്മറ്റിയാണ് ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയത്. പരിപാടി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്‌റ്റലിന് മുന്നിലും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസറ്റിവല്‍ നടത്തിയിരുന്നു.
from kerala news edited
via IFTTT