Story Dated: Sunday, March 15, 2015 02:14
കല്‍പ്പറ്റ: വീട് കുത്തിതുറന്ന് 25 പവനും, വിലപിടിപ്പുള്ള വാച്ചും കവര്‍ന്നു. അമ്പലവയല്‍ കൊച്ചങ്കോട് വാകയില്‍ സുബ്രഹ്‌മണ്യന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തി തുറന്നാണ് ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും, റാഡോ വാച്ചും മോഷ്‌ടിച്ചത്. സുബ്രഹ്‌മണ്യനും കുടുംബവും ബുധനാഴ്‌ച ഗുരുവായൂരില്‍ പോയതായിരുന്നു. വ്യാഴാഴ്‌ച രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.
വെള്ളിയാഴ്‌ച വാതിലിന്റെ മുന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട അയല്‍വാസികളായ സുബ്രഹ്‌മണ്യന്റെ സഹോദരന്മാര്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ബത്തേരി സി.ഐ ബിജുരാജ്, അമ്പലവയല്‍ എസ്.ഐ രാമനുണ്ണി, വിരലടയാള വിദഗ്‌ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ര
ണ്ടു ദിവസം മുന്‍പ് ഈ പ്രദേശത്തോട് ചേര്‍ന്ന അമ്പുകുത്തി പത്തൊന്‍പത്, പട്ടിയമ്പം എന്നിവിടങ്ങളിലെ റോഡരികില്‍ നിന്നും മൂന്ന് ബൈക്കുകള്‍ കണ്ടെത്തുകയുണ്ടായി. ഇതില്‍ അമ്പുകുത്തിയില്‍ നിന്നും കണ്ടെത്തിയ രണ്ടു ബൈക്കുകള്‍ പ്രദേശവാസികളുടേതായിരുന്നു. എന്നാല്‍ പട്ടിയമ്പത്തു നിന്നും കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവിന്ദന്‍മൂലയില്‍ ഉപേക്ഷിച്ച നിലയില്‍ മറ്റൊരു ബൈക്കും കണ്ടെത്തിയിരുന്നു.
from kerala news edited
via IFTTT