Story Dated: Sunday, March 15, 2015 02:14
കല്‍പ്പറ്റ: മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സമാധാനപരമായിരുന്നു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും രാവിലെ നിരത്തിറങ്ങിയില്ല. കെ.എസ്.ആര്.ടി.സിയും നിരത്തിലിറങ്ങിയില്ല. സര്‍കാര്‍ ഓഫിസുകളും ബാങ്കുകളും അടഞ്ഞ് കിടന്നു.
എന്നാല്‍ ഉച്ചയോടെ പല സ്ഥലങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. കാറടക്കമുള്ള വാഹനങ്ങളും നിരത്തിലോടി. ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ പ്രകടനം നടത്തി. പനമരത്ത് രാവിലെ ഹര്‍ത്താലനുകൂലികളില്‍ ചിലര്‍ അല്പസമയം വാഹനങ്ങള്‍ തടഞ്ഞു. പിന്നീട് പിരിഞ്ഞുപോയി. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പനമരം, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. വൈകിട്ട് അഞ്ചോടെ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
from kerala news edited
via
IFTTT
Related Posts:
മീനാക്ഷിക്കും നിഷക്കും ആനുകൂല്യ നിഷേധം; മന്ത്രി ജയലക്ഷ്മി വിശദീകരണംതേടി Story Dated: Wednesday, December 31, 2014 03:51കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പുല്‍പ്പള്ളി പാക്കം പാലഞ്ചോല കോളനിയിലെ മീനാക്ഷിക്കും നിഷയ്ക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച ആന… Read More
ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനം: കര്‍ശന സുരക്ഷയുമായി പോലീസ് Story Dated: Thursday, January 1, 2015 04:32കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനത്തിന് കര്‍ശന സുരക്ഷയുമായി പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഇന്നലെ ആദ്യം സന്ദര്‍ശിച്ച ചേകാടിയില്‍ പോലീസിനു പുറമെ തണ്ടര്‍ബേ… Read More
മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു Story Dated: Thursday, January 1, 2015 04:32മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാത്രംമാങ്ങ കോളനിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രന്റെ മകന് ജോബിഷി (21)നെ കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച… Read More
മാവോയിസ്റ്റ് ഭീഷണി; സര്‍ക്കാര്‍ തോക്കിന്റെ മാര്‍ഗം സ്വീകരിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല Story Dated: Thursday, January 1, 2015 04:32കല്‍പ്പറ്റ: മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ തോക്കിന്റെ പാത സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് … Read More
വയനാടിന്റെ രക്ഷക്ക് പ്രക്ഷോഭ ആഹ്വാനവുമായി സി.പി.എം ജില്ലാ സമ്മേളനം Story Dated: Saturday, January 3, 2015 03:53മാനന്തവാടി: വയനാട് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ പോരാട്ടത്തിന് സി.പി.എം ജില്ല സമ്മേളനം ആഹ്വാനം ചെയ്തു.കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തെറ്… Read More