121

Powered By Blogger

Sunday, 15 March 2015

സുന്ദരിയമ്മ കൊലപാതകം മധുപാല്‍ സിനിമയാക്കുന്നു















ജീവന്‍ജോബ് തോമസ്

കോഴിക്കോട് മീഞ്ചന്തയില്‍ സുന്ദരിയമ്മ എന്ന സ്ത്രീ കൊലചെയ്യപ്പെട്ടതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവിവാദങ്ങളും സിനിമയാവുന്നു. മധുപാലാണ് സംവിധാനം ചെയ്യുന്നത്. സംഭവത്തെ ആസ്പദമാക്കി ജീവന്‍ജോബ് തോമസ് പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനമാണ് സിനിമയ്ക്കാധാരം. ജീവന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

മീഞ്ചന്തയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പാതിരാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പോലീസ് കണ്ടെത്തിയ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. നിരപരാധിയായ ഒരാളെ പ്രതിയാക്കി, കൃത്രിമമായ തെളിവുകള്‍ ഉണ്ടാക്കിയ സംഭവമാണിതെന്ന കോടതി കണ്ടെത്തി.









സുന്ദരിയമ്മ



പോലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി അന്യേഷണോദ്യോഗസ്ഥനില്‍ നിന്നും ഒരു ലക്ഷം രൂപ ഈടാക്കി പ്രതിയാക്കപ്പെട്ടയാള്‍ക്ക് നല്‍കാനും വിധിച്ചിരുന്നു.



ഇത്തരം ധാരാളം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഒരു സെന്‍സേഷനപ്പുറം ഇതിന്റെ സാമൂഹികവും വ്യക്തിപരവുമായ വശങ്ങള്‍ കാണാന്‍ ശ്രമിക്കാറുമില്ല. സിനിമ അത്തരം തലങ്ങളിലേക്കുള്ള ഒരു അന്യേഷണം കൂടിയായിരിക്കുമെന്ന് മധുപാല്‍ പറഞ്ഞു.


ജി.ജ്യോതിലാല്‍









from kerala news edited

via IFTTT