Story Dated: Sunday, March 15, 2015 08:29
ചണ്ഡിഗഢ്: ഹരിയാനയില്‍ നിര്‍മാണത്തിലിരുന്ന പള്ളി ആക്രമിച്ച് കുരിശിനു പകരം അക്രമികള്‍ ഹനുമാന്‍ വിഗ്രഹം പ്രതിഷ്‌ടിച്ചു. സംഭവത്തില്‍ വില്ലിവാര്‍ഷ് പള്ളി അധികൃതര്‍ 14 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
ഒരു സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം പള്ളി ആക്രമിക്കുകയായിരുന്നു എന്ന് പള്ളിയുടെ ചുമതലയുള്ള പുരോഹിതന്‍ വ്യക്‌തമാക്കി. നിര്‍മാണത്തിലിരുന്ന പള്ളിയിലെ ക്രിസ്‌തുവിന്റെ രൂപം നീക്കം ചെയ്‌ത അക്രമികള്‍ പകരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്‌ടിച്ചു. ഇതിനു സമീപത്തായി ഭഗവാന്‍ രാമന്റെ ചിത്രമുള്ള പതാക സ്‌ഥാപിച്ച സംഘം തങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു.
പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് എതിരെ മത സഹിഷ്‌ണുത തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി വിവിധ ക്രിസ്‌ത്യന്‍ മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
from kerala news edited
via IFTTT