121

Powered By Blogger

Sunday, 15 March 2015

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവത്‌കരണവുമായി ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര











Story Dated: Sunday, March 15, 2015 02:14


കല്‍പ്പറ്റ: വയനാട്ടില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ 16 മുതല്‍ 21 വരെ ആരോഗ്യസന്ദേശയാത്ര നടത്തുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പകര്‍ച്ചവ്യാധികളായ മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, ഡങ്കിപ്പനി, മലമ്പനി, എലിപ്പനി, കുരങ്ങുപനി എന്നീ രോഗങ്ങളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഈ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‌ സര്‍കാര്‍-സര്‍ക്കാറിതര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്‌.


മുനിസിപ്പല്‍, പഞ്ചായത്ത്‌, വാര്‍ഡ്‌തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മാതൃകാപരമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയാല്‍ മാത്രമേ പകര്‍ച്ചവ്യാധികളില്‍ നിന്നും ജില്ലയെ രക്ഷിക്കാന്‍ കഴിയൂ. മഴക്കാലത്തിന്‌ മുമ്പായി നടത്തേണ്ടതായ പ്രതിനരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, കൊതുക്‌ കൂത്താടി നശീകരണം, ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, കാപ്പി-റബര്‍ തോട്ടങ്ങളില്‍ കൊതുക്‌ വളര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പ്‌ വരുത്തുക, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍ ഉറപ്പ്‌ വരുത്തുക എന്നീ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പ്‌ വരുത്തി നടപ്പാക്കുന്ന പദ്ധതിയാണ്‌ ആരോഗ്യ സന്ദേശയാത്ര. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ സന്ദേശ വാഹന യാത്ര പര്യടനം നടത്തും.


തെരഞ്ഞെടുത്ത ഒരു കേന്ദ്രത്തില്‍ യാത്രക്ക്‌ സ്വീകരണവും പൊതുസമ്മേളനവും നടത്തും. ബോധവത്‌കരണ സെമിനാറുകളും, ബോധവത്‌കരണ കലാപരിപാടികളും നടത്തും. യാത്രയുടെ ജില്ലാതല ഉദ്‌ഘാടനം ഈമാസം 16ന്‌ രാവിലെ 10.30ന്‌ വൈത്തിരിയില്‍ ജില്ലാകലക്‌ടര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ റഷീദ്‌ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. പി.വി ശശിധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ വിദ്യ, അര്‍ബന്‍ ആര്‍.സി.എച്ച്‌ ഓഫിസര്‍ ഡോ. അജയന്‍, ജില്ലാ മലേറിയ ഓഫിസര്‍ ഡോ. കെ.ടി മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT