121

Powered By Blogger

Sunday, 15 March 2015

സെയ്‌ദ്റാവു കമ്മിറ്റി റിപ്പോര്‍ട്ട്‌ തട്ടിപ്പെന്ന്‌











Story Dated: Saturday, March 14, 2015 07:19


കൊല്ലം: രാജ്യത്തെ മത്സ്യസമ്പത്തു വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി ഇന്ത്യയിലെ മത്സ്യ ഗവേഷണ സ്‌ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരടങ്ങുന്ന 10 ശാസ്‌ത്രജ്‌ഞന്മാരെ ഉള്‍പ്പെടുത്തി രുപീകരിച്ച സെയ്‌ദ്റാവു അധ്യക്ഷനായുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ശാസ്‌ത്രീയപഠന റിപ്പോര്‍ട്ടല്ലെന്നും മറിച്ചു നിരോധനം നടപ്പാക്കണമെന്ന മുന്‍വിധിയോടെ തട്ടിക്കൂട്ടിയ ഒരു സര്‍വേ റിപ്പോര്‍ട്ട്‌ മാത്രമാണെന്നും അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ഫ്രാന്‍സിസ്‌ ജോണ്‍ അഭിപ്രായപ്പെട്ടു.


ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചക്കും വിദേശനാണയ ലഭ്യതക്കും സാരമായ ദോഷം ചെയ്യുന്ന റിപ്പോര്‍ട്ടിലെ ഈ നിര്‍ദേശം തള്ളിക്കളയണമെന്നും വിദഗ്‌ധമായ ഒരു ശാസ്‌ത്രീയപഠനത്തിനുശേഷം മാത്രമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം ഏപ്രില്‍ എട്ടിനു നടക്കുന്ന തീരദേശ ബന്ദ്‌ വിജയിപ്പിക്കണമെന്നു യു.ടി.യു.സി. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.


യോഗത്തില്‍ ആര്‍.എസ്‌.പി. ജില്ലാ കമ്മിറ്റി സെകട്ടറി അഡ്വ. ഫിലിപ്പ്‌ കെ. തോമസ്‌ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. സുല്‍ഫി, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്‌ സ്‌റ്റാന്‍ലി വിന്‍സെന്റ്‌, സെക്രട്ടറി ശാന്തകുസമാര്‍, സംസ്‌ഥാന കമ്മിറ്റിയംഗം നെയ്‌ത്തില്‍ വിന്‍സെന്റ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT