121

Powered By Blogger

Wednesday, 8 September 2021

നേട്ടമില്ലാതെ സെൻസെക്‌സും നിഫ്റ്റിയും: മിഡ്, സ്‌മോൾ ക്യാപ് സൂചികകളിൽ റെക്കോഡ് ക്ലോസിങ്

മുംബൈ: രണ്ടാംദിവസവും സമ്മർദംനേരിട്ട വിപണി ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് നേട്ടം സ്വന്തമാക്കുകയുംചെയ്തു. സെൻസെക്സ് 29 പോയന്റ് നഷ്ടത്തിൽ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎൽ, ഗ്രാസിം, കോൾ ഇന്ത്യ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, മീഡിയ, ഓട്ടോ, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ് 0.81ശതമാനവും സ്മോൾ ക്യാപ് 0.34ശതമാനവും ഉയർന്നു. മനുഷ്യ നിർമിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽ മേഖലകളിൽ 10,683 കോടി രൂപയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎൽഐ)നടപ്പാക്കാൻ കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയതും ബന്ധപ്പെട്ട മേഖലയിൽ പ്രതിഫലിച്ചു.

from money rss https://bit.ly/3C6wsYb
via IFTTT