121

Powered By Blogger

Wednesday, 20 January 2021

എംസിഎക്‌സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍വര്‍ധന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പരുത്തി (കോട്ടൺ) വിൽപനയിൽ വൻവർധന. 2019 ഡിസംബറിൽ അവസാനിച്ച വാർഷിക കാലയളവിൽ ഉണ്ടായതിനേക്കാൾ285ശതമാനത്തിന്റെ അധിക വിൽപനയാണ് 2020ൽ ഇതേകാലയളവിൽ ഉണ്ടായിരിക്കുന്നത്. 2019 ഡിസംബർ 31 ന് അവസാനിച്ച വാർഷിക കാലയളവിൽ 3448.45 ടൺ പരുത്തിയുടെ വിൽപനയാണ് എം സി എക്സ് വഴി നടന്നിരുന്നത് . ഇത് 2020 ഡിസംബർ 31 ന് 13642.50 ടണ്ണായി വർധിച്ചു. കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ പരുത്തി വിൽപന എം സി എക്സ് വഴി നടന്നിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് എംസിഎക്സിന് പരുത്തി വിതരണ കേന്ദ്രങ്ങളുള്ളത്. ആഗോള തലത്തിൽ ഇന്ത്യയാണ് പരുത്തി ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ 26 ശതമാനം ഇന്ത്യയിൽ നിന്നാണ്. പരുത്തി കയറ്റുമതിയിൽ അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

from money rss https://bit.ly/2LNWPxo
via IFTTT