121

Powered By Blogger

Monday, 17 August 2020

സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം സാംസങ് വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ലോകോത്തര ബ്രാൻഡായ സാംസങ് സ്മാർട്ഫോൺ നിർമാണം വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകൾ രാജ്യത്ത് നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്കീ(പിഎൽഐ)മിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് രാജ്യത്ത് ഉത്പാദനം തുടങ്ങുക. അഞ്ചുവർഷത്തിനുള്ളിൽ 4000 കോടി ഡോളർ(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാർട്ഫോണുകൾ നിർമിക്കാനുള്ള പദ്ധതി സാസംങ് സർക്കാരിന് നൽകിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകൾ നിർമിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തിൽ 2,500 കോടി ഡോളർ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിർമിച്ച് കയറ്റുമതിചെയ്യുക. ദക്ഷിണ കൊറിയയിൽ കൂലി കൂടുതലായതിനാൽ അവിടത്തെ ഉത്പാദനം പൂർണമായും നിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിർമാണകേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാർട്ഫോൺ ഉത്പാദനത്തിന്റെ 50ശതമാനവും നിലവിൽ വിയറ്റ്നാമിലാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കടുതൽ സ്മാർട്ഫോൺ കയറ്റുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. സർക്കാരിന്റെ പുതിയ പദ്ധതിപ്രകാരം ആപ്പിൾ രാജ്യത്ത് ഉടനെ ഐഫോൺ നിർമാണം ആരംഭിക്കും. മറ്റ് നിരവധി കമ്പനികളും പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുണ്ട്.

from money rss https://bit.ly/3iMOfK1
via IFTTT