121

Powered By Blogger

Monday, 17 August 2020

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പൂനാവാല ഫിനാന്‍സിന്റെ വായ്പാ പദ്ധതി

കൊച്ചി: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് പണയമില്ലാതെ കുറഞ്ഞ പലിശനിരക്കിൽ പ്രത്യേക വായ്പയുമായി ബാങ്കിംഗ് ഇതര ഫിനാൻസ് സ്ഥാപനമായ പൂനാവാല ഫിനാൻസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രൊഫഷണൽ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ ലഭിക്കും. പ്രീപെയ്മെന്റ് ചാർജുകൾ ഒന്നും നൽകേണ്ടതില്ല. ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ നടപടി ക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലാണ് നടക്കുക. മറ്റ് ഫിനാൻസ് കമ്പനികളിൽനിന്ന് ഉയർന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വായ്പകൾ ടേക്ക് ഓവർ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ബിസിനസ് വികസിപ്പിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കും വായ്പ നൽകുന്നത് സംരംഭകത്വ വ്യവസ്ഥിതിയെയും സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നതായി പൂനാവാല ഫിനാൻസ് ചെയർമാൻ അഡാർ പൂനാവാല പറഞ്ഞു.

from money rss https://bit.ly/2E35isH
via IFTTT