121

Powered By Blogger

Sunday, 5 July 2020

ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവകൂട്ടുന്നു

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയർത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയർത്തുന്നത് പ്രതിസന്ധിയിലാക്കുക. ലിഥിയം അയൺ, വാഹന ഭാഗങ്ങൾ, എയർ കണ്ടീഷണറുകളുടെ കംപ്രസറുകൾ, സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾ തുടങ്ങി തീരുവ ഉയർത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സർക്കാരിന്റെ പരിഗണനയിലുണ്ട്. ലിഥിയം അയൺ ഇറക്കുമതിക്ക് 2019ൽ 773 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ബൈക്കിന്റെ സ്പെയർപാട്സിനായി 436 മില്യണും ഫ്രിജിന്റെ കംപ്രസറുകൾക്ക് 197 മില്യണും എസി കംപ്രസറുകൾക്ക് 226 മില്യണും സ്പ്ളിറ്റ് എസിയുടെ ഭാഗങ്ങൾക്ക് 266 മില്യണും സ്റ്റീൽ ഉത്പന്നങ്ങൾക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യൺ ഡോളറുമാണ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്. ഈവസ്തുക്കൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽനിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനംകൊണ്ട് തികയില്ലെന്നും ഈമേഖലകളിൽനിന്നുള്ളവർ പറയുന്നു. 2019ൽ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവർഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു. ഇവയിൽതന്നെ 47 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 50 മില്യൺ ഡോളറിലേറെ രാജ്യം ചെലവഴിച്ചിട്ടുണ്ട്. ചൈനയുമായുള്ള സംഘർഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനംവർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നിരുന്നാലും ഇന്ത്യയുടെ ഈ നീക്കം ചൈനയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം നിലവാരവും വിലയുംകുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

from money rss https://bit.ly/2VPsmAQ
via IFTTT