121

Powered By Blogger

Monday, 9 February 2015

ഫുട്‌ബോള്‍ ദുരന്തം: ഈജിപ്തില്‍ മത്സരങ്ങള്‍ക്ക് നിരോധനം









Story Dated: Monday, February 9, 2015 03:17



mangalam malayalam online newspaper

കെയ്‌റോ: ഈജിപ്തിലെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കെയ്‌റോ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 22 പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി. 20 പേര്‍ക്ക് പരുക്കേറ്റു. സമലേക്- ഇഎന്‍പിപിഐ ടീമുകള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.


സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച സമലേക് അനുകൂലികള്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ ജനങ്ങള്‍ ചിതറിയോടിയതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഒരു ഗേറ്റ് മാത്രമാണ് തുറന്നത്. ഇതും ദുരന്തിന് കാരണമായി. സമലേക്ക് അനുകൂലികള്‍ക്ക് എതിരെ പോലീസ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.


മുന്‍പ് 2012ലും ഈജിപ്തില്‍ ഫുട്‌ബോള്‍ മത്സരം നിരോധിച്ചിരുന്നു. പോര്‍ട്ട് സെയ്ദില്‍ നടന്ന കളിക്കിടെയുണ്ടായ കലാപത്തില്‍ 74 പേര്‍ മരിച്ചതോടെയാണിത്.










from kerala news edited

via IFTTT