121

Powered By Blogger

Monday, 9 February 2015

ദുര്‍മന്ത്രവാദിയെന്ന്‌ മുദ്രകുത്തി പരസ്യമായി വൃദ്ധന്റെ തലവെട്ടി









Story Dated: Tuesday, February 10, 2015 10:50



mangalam malayalam online newspaper

ബാഗ്‌ദാദ്‌: ഐഎസ്‌ തീവ്രവാദികളുടെ കുരുതി വീണ്ടും ലോകത്ത്‌ ചര്‍ച്ചാവിഷയമായി മാറുന്നു. സിറിയയില്‍ ദുര്‍മന്ത്രാവാദിയെന്ന്‌ മുദ്രകുത്തി ഐഎസ്‌ തീവ്രവാദികള്‍ പരസ്യമായി വൃദ്ധന്റെ തലവെട്ടി. ഐഎസ്‌ തങ്ങള്‍ പിടിച്ചെടുത്ത കേന്ദ്രങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ ക്രൂരതയുടെ മുഖമാണ്‌ ഇതിലൂടെ ദൃശ്യമായത്‌.


റഖയില്‍ വന്‍ ജനക്കൂട്ടത്തിന്‌ മുന്നില്‍വെച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്‌. ഇതിന്റെ ദൃശ്യം ഐഎസ്‌ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തികച്ചും പ്രാകൃതമായ രീതിയില്‍ മരത്തടിയില്‍ കഴുത്തു ചേര്‍ത്ത്‌ വെച്ച ശേഷം വലിയ കത്തി ഉപയോഗിച്ച്‌ വെട്ടിമാറ്റുകയായിരുന്നു. റഖയുടെ പടിഞ്ഞാറേ നഗരമായ ആല്‍ദബ്‌സയില്‍ നിന്നുള്ള 60 കാരനെന്ന്‌ തോന്നിക്കുന്നയാളെയാണ്‌ ശിക്ഷയ്‌ക്ക് ഇരയാക്കിയത്‌.


നാലു ചിത്രങ്ങളാണ്‌ ഐഎസ്‌ പുറത്തുവിട്ടത്‌. അതില്‍ ഒന്നില്‍ ശിക്ഷ നടപ്പാക്കാന്‍ വൃദ്ധനെ കൊണ്ടുവരുന്നതിനൊപ്പം ഒരു കൗമാരക്കാരന്റെ കൂടി ദൃശ്യമുണ്ട്‌. സ്വവര്‍ഗ്ഗ രതിക്കാരനായ ഒരാളെ കെട്ടിടത്തിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞു കൊല്ലുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന്‌ തൊട്ടു പിന്നാലെയാണ്‌ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വെളിയില്‍ വന്നിരിക്കുന്നത്‌.










from kerala news edited

via IFTTT