Story Dated: Tuesday, February 10, 2015 10:15
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണെന്ന് ബി.ജെ.പി. ഫലം മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. പ്രദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മോഡി സര്‍ക്കാരിന്റെ ജനഹിത പരിശോധനയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും റാവു പരാമര്‍ശിച്ചു.
കെജ്‌രിവാള്‍ സര്‍ക്കാരിന്റെ 49 ദിവസത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഡല്‍ഹി ജനത ഇതിനെ എങ്ങനെ കാണുന്നുവെന്ന് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കെജ്‌രിവാളിന് ഒരവസരം കൂടി നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്നും റാവു പറഞ്ഞു.
from kerala news edited
via IFTTT