Story Dated: Monday, February 9, 2015 01:17
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജനതാദള്‍( യൂണൈറ്റ്) പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാത്ത ജിതന്‍ റാം മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വക്താവ് കെ.സി ത്യാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അധ്യക്ഷനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സഭാനേതാവ് കൂടിയായിരുന്ന മാഞ്ചിയെ പുറത്താക്കിയത്. പാര്‍ട്ടി ഭരണഘടനയില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാര്‍ മന്ത്രിസഭാ രൂപീകരിക്കുന്നതിനായി ഗവര്‍ണറെ സന്ദര്‍ശിക്കുമെന്നും ത്യാഗി അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് രാജ്ഭവനിലാണ് കൂടിക്കാഴ്ച 130 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് നിതീഷിന്റെ അവകാശവാദം. സഖ്യകക്ഷികളുടെ പിന്തുണയും നിതീഷിനുണ്ട്. ലാലു പ്രസാദ് യാദവും നിതീഷിനൊപ്പം ഗവര്‍ണറെ സന്ദര്‍ശിക്കും.
നിതീഷിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത് സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം പ്രസിഡന്റിനെ സന്ദര്‍ശിക്കുമെന്നും ത്യാഗി പറഞ്ഞു.
അതേസമയം, പാര്‍ട്ടി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മാഞ്ചിയുടെ അനുയായികള്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 2.30ന് മാഞ്ചിയും ഗവര്‍ണറെ കാണുന്നുണ്ട്.
from kerala news edited
via IFTTT