Story Dated: Monday, February 9, 2015 04:19
മീററ്റ്: പ്രസവ വേദന അനുഭവിക്കുക എന്നതും പ്രസവിക്കുക എന്നതുമൊക്കെ സ്‌ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു പുരുഷന്‍. പ്രകൃതിയും എന്നാല്‍ ജനിതകമായി പുരുഷനുമായ മായാ ശര്‍മ്മയാണ് (പേര് സാങ്കല്‍പ്പികം) അമ്മയായത്. ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മായാ ശര്‍മ്മ ജന്മം നല്‍കിയത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം. സമൂഹം സ്‌ത്രീയായി കാണുന്ന തനിക്ക് സ്വന്തമായി കുട്ടികള്‍ വേണമെന്ന ആഗ്രഹമാണ് ഡോക്‌ടര്‍മാരുടെ സഹായത്തോടെ ഇവര്‍ നേടിയെടുത്തത്ത്.
ബാഹ്യമായ കാഴ്‌ചയില്‍ സ്‌ത്രീയായി തോന്നുമെങ്കിലും ജനിതകഘടന കൊണ്ട് പുരുഷനായ മായാ ശര്‍മയെ അമ്മയാക്കുകയെന്നത് വളരെ ശ്രമകരമായ ജോലി ആയിരുന്നുവെന്ന് ഇവരെ ചികിത്സിച്ച ഡോ. സുനില്‍ ജിന്‍ഡാല്‍ പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ട പ്രയത്നങ്ങള്‍ വേണ്ടിവന്നു ഇതിന്. ഇവരുടെ ശരീരത്തില്‍ ഗര്‍ഭപാത്രം വികസിപ്പിക്കുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നതാണ് പരീക്ഷണം വിജയകരമാക്കാന്‍ ഡോക്‌ടര്‍മാരെ സഹായിച്ചത്.
മായയുടെ ശാരീരിക അവസ്‌ഥയെ 'എക്‌സ് വൈ ഗൊണാഡല്‍ ഡിസ്‌ഗ്‌നോസിസ്' എന്നാണ് വൈദ്യശാസ്‌ത്രം വിലയിരുത്തുന്നത്. മായയ്‌ക്ക് സ്‌ത്രീയുടെ ശരീര ഘടന ഉണ്ടായിരുന്നെങ്കിലും പ്രത്യുല്‍പ്പാദനത്തിന് ആവശ്യമായ അണ്ഡോല്‍പ്പാദനമോ മാസമുറയോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുറവുകളൊന്നും അമ്മയാകണമെന്ന മായാ ശര്‍മ്മയുടെ ആഗ്രഹത്തിന് തടസ്സമായില്ല. മറ്റൊരു സ്‌ത്രീയുടെ അണ്ഡവുമായി ബീജം സംയോജിപ്പിച്ച ശേഷം ഭ്രൂണം മായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.
പിന്നീട് ഗര്‍ഭസ്‌ഥ ശിശു വളരുന്നതിന് അനുസരിച്ച് മായാ ശര്‍മയുടെ ഗര്‍ഭപാത്രം വളര്‍ത്തുക എന്നതായിരുന്നു ഡോക്‌ടര്‍മാര്‍ നേരിട്ട അടുത്ത വെല്ലുവിളി. ഒടുവില്‍ ഈ കടമ്പയും ആശുപത്രി അധികൃതര്‍ മറികടന്നു. അങ്ങനെ ജനിതകമായി പുരുഷനായ മായ ഗര്‍ഭിണിയായി. എന്നാല്‍ ആന്തരികമായി പുരുഷന്റെ ശരീര ഘടനയുള്ള ഒരാള്‍ സ്‌ത്രീക്ക് സമാനമായി എങ്ങനെ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമെന്നതായി ഡോക്‌ടര്‍മാര്‍ നേരിട്ട അടുത്ത വെല്ലുവിളി. യൂറോപ്യന്‍ സൊസൈറ്റി ഓഫ് റീപ്ര?ഡക്ഷന്‍ ആന്‍ഡ് എംമ്പ്രിയോളജിയുടെ സഹായത്തോടെ ഇതിനും ഡോക്‌ടര്‍മാര്‍ പരിഹാരം കണ്ടു.
സംഭവത്തെ ചരിത്ര നേട്ടമെന്നാണ് ആള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാരും വിലയിരുത്തിയത്. നൂറില്‍ 35-40 സ്‌ത്രീകള്‍ വരെ വിജയകരമായി ഗര്‍ഭധാരണം നടത്തുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ സയന്‍സിന്റെ ഈ അപൂര്‍വ നേട്ടം. ഇത്തരത്തിലുള്ള നാലോ-അഞ്ചോ കേസുകളാണ് ലോകത്തില്‍തന്നെ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
from kerala news edited
via IFTTT