121

Powered By Blogger

Monday, 9 February 2015

വാര്‍ഷികകുടുംബസംഗമവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു








വാര്‍ഷികകുടുംബസംഗമവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു


Posted on: 09 Feb 2015







കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ 29-ാമത് വാര്‍ഷികകുടുംബസംഗമവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എച്ച്.ഇ.അനുരാഗ്ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന.സെക്രട്ടറി കെ.സി.അബൂബക്കര്‍ ആമുഖപ്രസംഗം നടത്തി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഡോ.നാരായണനും മുന്‍ ക്ലബ് പ്രസി.സോഹന്‍ സിംഗിനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍ മത്സരത്തിന്റെയും ഷട്ടില്‍ ടൂര്‍ണമെന്റ് വിജയിക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിലീന ബാലചന്ദ്രനെ മള്‍ട്ടിപ്പിള്‍ ടാലന്റ്‌സ് അവാര്‍ഡ് നല്‍കി ആദരിച്ചു. മോഹന്‍ദാസ്, സുബൈര്‍, വി.കെ.ആന്റോ, അബിന്‍ ഷാഫി, ജയിംസ്, സമ്പത്ത്, അബ്ദുള്‍കലാം, നിസാര്‍ അഹമ്മദ്, ശിവദാസന്‍, മുരളീധരന്‍, മുഹമ്മദലി മാസ്റ്റര്‍, അഷറഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്ലബ്ബ് കലാവിഭാഗം അവതരിപ്പിച്ച കലാപരിപാടികളും ഡിന്നറും ഉണ്ടായിരുന്നു.




വാര്‍ത്ത അയച്ചത് : കെ.സി.അബൂബക്കര്‍












from kerala news edited

via IFTTT