നഞ്ചന്‍കോട് റെയില്‍വേ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം സ്വഗതാര്‍ഹം
Posted on: 09 Feb 2015
ജിദ്ദ: വയനാടിലൂടെയുള്ള നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ യഥാര്‍ത്ഥ്യമാകുന്നതിന് വരുന്ന ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു കൊള്ളാമെന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം സ്വഗതാര്‍ഹമാണെന്ന് ഒ.ഐ.സി.സി. ജിദ്ദ വയനാട് ജില്ല കണ്‍വെന്‍ഷന്‍ അഭിപ്രായപെട്ടു. റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ.മുനീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷിബു സെബാസ്റ്റ്യന്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ് മുഖ്യപ്രഭാക്ഷണം നടത്തി. മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനം കെ.ടി.എ. മുനീര്‍ ജില്ല കമ്മിറ്റി അക്ടിഗ് പ്രസിഡന്റ് അഷ്‌റഫ് ബത്തേരിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സഹജീവനം പദ്ധതിയിലേക്കുള്ള ഒരു ദിവസത്തെ വേതനം ട്രഷറര്‍ ഷിബു സെബാസ്റ്റ്യന് കൈമാറി. കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഫിറോസ് കാരക്കുന്ന്, സുധീഷ്, സോമന്‍ പൂതാടി, റിയാസ്, കണ്ടക്കല്‍, അബ്ബാസ് അബൂ, അസൈനാര്‍, ഉവൈസു മുഹമ്മദ്, സൈജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. എന്‍. സൈതലവി സ്വാഗതവും സിദ്ദിഖ് നെന്മേനി നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT