വാഖ് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്
Posted on: 10 Feb 2015
ദോഹ: ഖത്തറിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) സംഘടിപ്പിച്ചുവരുന്ന അഞ്ചാമത് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 12ന് വൈകീട്ട് ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. ഖത്തറിലുള്ള പതിനാലു ടീമുകളാണ് ഈ മേളയില്‍ മാറ്റുരയ്ക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരങ്ങളും കാല്‍പന്തുകളിയുടെ കേരള ഐക്കണുകളുമായ ഐ.എം.വിജയനും ആസിഫ് സഹീറും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തില്‍ മുഖ്യാതിഥികളായി സംബന്ധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിത്തിലായിരിക്കും മത്സരങ്ങള്‍. ഉദ്ഘാടന മത്സരം വീക്ഷിക്കാനെത്തുന്ന കാണികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ടീം അംഗങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ വിജയികളാകുന്ന ടീമിന് സമ്മാനം ഉണ്ടാകും. പോയ വര്‍ഷങ്ങളില്‍ വാഖ് ടൂര്‍ണ്ണമെന്റുകള്‍ക്ക് ലഭിച്ച വര്‍ധിച്ച ജനപിന്തുണ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ മഹോത്സവത്തിന് മാറ്റുകൂഭൂം.കാല്‍പന്തുകളിയുടെ സംഘാടനത്തിലൂടെ ലഭ്യമാകുന്ന വരുമാനംകൊണ്ട് വാഴക്കാട്ട് മെഡിക്കല്‍ഷോപ്പ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം ഉപയോഗിച്ചു നാട്ടില്‍ സ്ഥാപിക്കുന്ന വാഖ് ഡയാലിസിസ് സെന്ററിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫിബ്രവരി മാസത്തില്‍ അത് നാടിന് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ താരം ആസിഫ് സഹീര്‍, അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍ മാനേജര്‍ സുബൈര്‍ അബ്ദുറഹ്്മാന്‍ എക്‌സ്പ്രസ്സ് കണ്‍ട്രി മാനേജര്‍ വിമല്‍ നായര്‍ വാഖ് സാരഥികളായ ടി.പി. അക്്ബര്‍, സിദ്ദീഖ് വെട്ടുപ്പാറ, സുഹൈല്‍ കൊന്നക്കോടന്‍, കെ.കെ.സിദ്ദീഖ്, ടി.പി. അശ്‌റഫ്, ജമാല്‍പാറപ്പുറത്ത്, അബ്ദുറഹ്്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT